Follow KVARTHA on Google news Follow Us!
ad

Thomas Isaac | 'ഇതൊക്കെ രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കം'; കിഫ്ബിക്കെതിരായ ഇഡിയുടെ ഇടപെടലിനെതിരെ തോമസ് ഐസക്

Thomas Isaac says ED intervention against KIIFB is for political purpose#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

 
തിരുവനന്തപുരം: (www.kvartha.com) ഇഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. എല്ലാ ഏജന്‍സികളേയും അവരുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നില്‍ ഇഡിക്ക് പല താല്‍പര്യമുണ്ടായിരിക്കും എന്ന് ഐസക് പറഞ്ഞു. ഈ വിഷയത്തെ വേണ്ട രീതിയില്‍ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

കേന്ദ്ര സര്‍കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കിഫ്ബിയുടെ (Kerala Infrastructure Investment Fund Board) സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ആരംഭിച്ചത്.

കിഫ്ബിയുടെ 'മസാല ബോന്‍ഡ്' നിക്ഷേപ സമാഹരണം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായുള്ള ആരോപണത്തിന് തുടക്കമിട്ടത് സിഎജി റിപോര്‍ടിലാണ്. റിപോര്‍ട് ലഭിച്ചതിനുശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ തേടി ഇഡി 2020 നവംബര്‍ 20നു റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നു.

'മസാല ബോന്‍ഡ്' വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ ശ്രമം തുടങ്ങിയ 2019 മാര്‍ച്ച് മുതല്‍ കിഫ്ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.

തോമസ് ഐസക്കിന്റെ വാക്കുകള്‍: ഇതൊക്കെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ്. ബിജെപി സര്‍കാര്‍ എല്ലാ ഏജന്‍സികളേയും രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാന്‍ ഉപയോഗിക്കുകയാണ്. കിഫ്ബിക്കെതിരെ ഇഡിയും, സിഎജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. എന്നിട്ടെന്തായി..? ഇപ്പോള്‍ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യവും കണ്ടേക്കാം. അങ്ങനെയൊരു നോടീസ് വരുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പല ലക്ഷ്യവും ഉണ്ടാവും. 

അങ്ങനെയൊരു നോടീസുണ്ടെങ്കില്‍ അതു രാഷ്ട്രീയമായ നീക്കമായിരിക്കും അതിനെ ആ രീതിയില്‍ തന്നെ നേരിടും. നോടീസ് വരട്ടെ ഹാജരാവണോ വേണ്ടയോ എന്നതില്‍ അപ്പോള്‍ തീരുമാനമെടുക്കാം. കേരളത്തില്‍ കിഫ്ബി എന്തൊരു മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. 

News,Kerala,State,Thiruvananthapuram,Top-Headlines,BJP,Enforcement, Criticism,Thomas Issac,Politics, Thomas Isaac says ED intervention against KIIFB is for political purpose


നമ്മുടെ സ്‌കൂളുകളെല്ലാം നവീകരിച്ചു, നമ്മുടെ ആശുപത്രികള്‍ വികസിച്ചു. റോഡുകള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും. ദേശീയപാതയും റിംഗ് റോഡ് നിര്‍മാണത്തിനും ഭൂമിയേറ്റെടുക്കാന്‍ പണം നല്‍കുന്നു. 

സ്‌കൂളുകളും ആശുപത്രികളും നവീകരിക്കാനുള്ള പണം തിരികെ കിട്ടാന്‍ ഫീസ് നിരക്ക് കൂട്ടിയാല്‍ ജനം അംഗീകരിക്കുമോ അപ്പോ അതിനൊക്കെ പകരമുള്ള വഴിയാണ് കിഫ്ബി. ഈ പദ്ധതിയൊക്കെ നടപ്പായി കഴിഞ്ഞാല്‍ ജനങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായി ഉണ്ടാവുന്ന മാറ്റത്തെയാണ് അവര്‍ ഭയപ്പെടുന്നത്. 

അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ നടക്കുന്നത്. ഇതൊന്നും ചില്ലറയല്ല ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ഇതൊക്കെ സര്‍കാര്‍ എന്തിന് ചെയ്യണം? വന്‍കിട മുതലാളിമാരെക്കൊണ്ട് ചെയ്യിച്ചാല്‍ പോരെ...? അതാണ് അവരുടെ നയം. കേരളത്തില്‍ ഈ പദ്ധതികളൊക്കെ സ്വകാര്യ കംപനികളെ ഏല്‍പിച്ചാല്‍ റോഡുകള്‍ക്ക് ടോള്‍ ബൂത് സ്ഥാപിക്കേണ്ടി വരും.

Keywords: News,Kerala,State,Thiruvananthapuram,Top-Headlines,BJP,Enforcement, Criticism,Thomas Issac,Politics, Thomas Isaac says ED intervention against KIIFB is for political purpose


Post a Comment