Follow KVARTHA on Google news Follow Us!
ad

Youth Missing | ആഴിമലയില്‍ നിന്നും കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല; 'പെണ്‍സുഹൃത്തിനെ കാണാനെത്തിയപ്പോള്‍ ബന്ധുക്കളുമായി തര്‍ക്കത്തിലേര്‍പെട്ടശേഷം ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്'

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Missing,CCTV,Police,Allegation,Kerala,Trending,
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം ആഴിമലയില്‍ നിന്നും കഴിഞ്ഞദിവസം കാണാതായ കിരണ്‍ എന്ന യുവാവിനെ ഇനിയും കണ്ടെത്താനായില്ല. കിരണിനായി കടലില്‍ ഉള്‍പെടെ തിരച്ചില്‍ നടത്തുകയാണ് അന്വേഷണ സംഘം. കിരണ്‍ ഓടിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Thiruvananthapuram: Youth beaten up by lover's kin goes missing, Thiruvananthapuram, News, Missing, CCTV, Police, Allegation, Kerala, Trending.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബാലരാമപുരം നരുവാമൂട് സ്വദേശിയായ കിരണ്‍ ശനിയാഴ്ച വൈകുന്നേരം വിഴിഞ്ഞം സ്വദേശിനിയായ പെണ്‍സുഹൃത്തിനെ കാണാന്‍ എത്തുകയും പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതായത്.

കിരണിനു വേണ്ടി കോസ്റ്റല്‍ പൊലീസ് ഞായറാഴ്ച വൈകുന്നേരം തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ചയും തിരച്ചില്‍ തുടരുകയാണ്. ബീചില്‍നിന്നും ലഭിച്ച ചെരിപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കിരണിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

പെണ്‍കുട്ടിയും ആരോപണ വിധേയരായ ബന്ധുക്കളും സംഭവത്തിനുശേഷം ഒളിവിലാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടേതെന്ന് കരുതുന്ന ഒരു കാറും ബൈകും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നത്. കിരണ്‍ ഓടിപ്പോയ സ്ഥലത്തേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

Keywords: Thiruvananthapuram: Youth beaten up by lover's kin goes missing, Thiruvananthapuram, News, Missing, CCTV, Police, Allegation, Kerala, Trending.




Post a Comment