Follow KVARTHA on Google news Follow Us!
ad

Palaniswami | 'അണ്ണാ ഡിഎംകെ പോര്': ഒ പനീര്‍ശെല്‍വത്തിന് തിരിച്ചടി; അധികാരം പിടിച്ചെടുത്ത് പളനിസ്വാമി

Tamil Nadu | O Panneerselvam expelled from AIADMK, E Palaniswami takes charge of the party#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ അധികാര വടം വലിയില്‍ പളനി സ്വാമിക്ക് വിജയം. ചുമതലകളില്‍നിന്ന് നീക്കിയതിന് പിന്നാലെ, പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കി. അദ്ദേഹത്തെ പിന്തുണക്കുന്നവരെയും പാര്‍ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. 

ജനറല്‍ സെക്രടറിയായി എടപ്പാടി പളനി സ്വാമിയേ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെ പനീര്‍ ശെല്‍വത്തെയും അനുയായികളെയും പുറത്താക്കിയത്. ജനറല്‍ കൗന്‍സില്‍ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് പാര്‍ടിയുടെ നിയന്ത്രണം പളനിസ്വാമി പിടിച്ചെടുത്തത്. 

ജനറല്‍ കൗന്‍സിലിലെ ആധിപത്യത്തിന്റെ പിന്‍ബലത്തില്‍, ഒത്തുതീര്‍പ്പിന്റെ ഭാഗമായി കൊണ്ടുവന്ന ഇരട്ട നേതൃത്വം എടപ്പാടി വിഭാഗം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. പാര്‍ടി ഭരണഘടന ഭേദഗതി ചെയ്ത്, ഇരട്ടനേതൃത്വം ഒഴിവാക്കി. പളനിസ്വാമിയെ താല്‍ക്കാലിക ജനറല്‍ സെക്രടറിയായി തെരഞ്ഞെടുത്തു, ഒപിഎസിനെ പാര്‍ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ ഒപിഎസിനെ പുറത്താക്കണമെന്ന് കെ പി മുനുസ്വാമി അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ നടപടികള്‍ പിന്നീട് ആലോചിക്കാമെന്നായിരുന്നു ഈ ഘട്ടത്തിലെ തീരുമാനം.
News,National,India,chennai,Politics,party,DMK,AIADMK,Tamilnadu,Top-Headlines, Anna DMK expels Paneerselvam; Palaniswami seized power



എന്നാല്‍ ഉച്ചയ്ക്ക് ശേഷം നിര്‍ണായക തീരുമാനം എത്തി. ഒപിഎസിനെ അണ്ണാ ഡിഎംകെയില്‍ നിന്ന് തന്നെ പുറത്താക്കി. പാര്‍ടി അംഗത്വത്തില്‍ നിന്നുള്‍പെടെ പനീര്‍ശെല്‍വത്തെ നീക്കും. ഒപിഎസിനൊപ്പം, അദ്ദേഹത്തിന്റെ വിശ്വസ്തരായ പി എച് മനോജ് പാണ്ഡ്യന്‍, ജെ സി ടി പ്രഭാകരന്‍, ആര്‍ വൈദ്യലിംഗം എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ഒപിഎസ് വഹിച്ചിക്കുന്ന പാര്‍ടി ട്രഷറര്‍ സ്ഥാനം ദിണ്ടിക്കല്‍ ശ്രീനിവാസന് കൈമാറിയിട്ടുണ്ട്. പാര്‍ടി കോര്‍ഡിനേറ്റര്‍ പദവിക്ക് ഒപ്പമായിരുന്നു ട്രഷറര്‍ സ്ഥാനവും പനീര്‍ശെല്‍വം കൈകാര്യം ചെയ്തിരുന്നത്. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, അണ്ണാ ഡിഎംകെ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എഐഎഡിഎംകെ സംസ്ഥാന കമിറ്റി ഓഫീസ് ആര്‍ഡിഒ പൂട്ടി മുദ്രവച്ചു. തിങ്കളാഴ്ച രാവിലെ റോയപേട്ടിലെ പാര്‍ടി ആസ്ഥാനത്തിന് മുന്നില്‍ ഇപിഎസ്-ഒപിഎസ് അനുകൂലികള്‍ ഏറ്റുമുട്ടിയിരുന്നു. കുറുവടിയും കത്തിയും അടക്കം ആയുധങ്ങളുമായാണ് അണികള്‍ എത്തിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓഫീസിന്റെ മുന്‍വാതില്‍ തകര്‍ത്ത് അണികള്‍ പനീര്‍ശെല്‍വത്തെ അകത്തേക്ക് കൊണ്ടുപോയി. സംഘര്‍ഷം നടക്കുന്നതിനിടെ ഓഫീസിന്റെ മട്ടുപ്പാവില്‍ നിന്ന് ഒപിഎസ് അണികളെ അഭിവാദ്യം ചെയ്തു. 

Keywords: News,National,India,chennai,Politics,party,DMK,AIADMK,Tamilnadu,Top-Headlines,
Anna DMK expels Paneerselvam; Palaniswami seized power 



Post a Comment