Follow KVARTHA on Google news Follow Us!
ad

Teacher Died | തളിപ്പറമ്പില്‍ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

Taliparamba: Teacher Faints and Dies#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തളിപ്പറമ്പ്: (www.kvartha.com) അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൂവോട്ടെ കല്ലാവീട്ടില്‍ കെ വി വിനോദ് കുമാറാണ്(42) മരിച്ചത്. 

പുലര്‍ചെ ഒരുമണിയോടെ ശുചിമുറിയില്‍ പോയ വിനോദ് കുമാര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് അകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

പരേതനായ അത്തിലാട്ട് ഗോവിന്ദന്‍-കെ വി കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: കൃഷ്ണവേണി (തപാല്‍ വകുപ്പ്), ഏകമകള്‍ സിയാലക്ഷ്മി(കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: വിമല്‍കുമാര്‍(കൂവോട്), ബിന(പടപ്പേങ്ങാട്).

പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം വൈകുന്നേരം കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

News,Kerala,State,Kannur,Death,Obituary,Local-News,Teacher, hospital, Funeral, Taliparamba: Teacher Faints and Dies




വൊകേഷനല്‍ ഹയര്‍സെകന്‍ഡറി അധ്യാപകനായ വിനോദ് കുമാര്‍ നേരത്തെ ഇടുക്കി രാജകുമാരിയിലും പിന്നീട് കുറുമാത്തൂര്‍ ഗവ.ഹയര്‍സെകന്‍ഡറി സ്‌കൂളിലും ജോലി ചെയ്തിരുന്നു. രണ്ടുവര്‍ഷത്തോളമായി ടാഗോര്‍ വിദ്യാനികേതനില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ്.

Keywords: News,Kerala,State,Kannur,Death,Obituary,Local-News,Teacher, hospital, Funeral, Taliparamba: Teacher Faints and Dies

Post a Comment