Sushmita Sen | വിവാഹം കഴിഞ്ഞിട്ടില്ല, മോതിരമിട്ടിട്ടില്ല; ഇപ്പോള്‍ സ്‌നേഹം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ്

 


മുംബൈ: (www.kvartha.com) ഐ പി എല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദിയുടെ ഏറ്റവും പുതിയ ട്വീറ്റ് ഉണ്ടാക്കിയ ചര്‍ചകള്‍ തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ബോളിവുഡ് താരം സുസ്മിതാ സെന്‍. 

സുസ്മിതാ സെനുമായി ഡേറ്റിങ്ങിലാണെന്നായിരുന്നു ലളിതിന്റെ ട്വീറ്റ്. പോസ്റ്റ് പുറത്തുവന്ന് ഒരു ദിവസം ആകുന്ന വേളയില്‍ സുസ്മിത സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ചര്‍ചയാകുന്നത്.

മക്കളായ റെനി, അലീസ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും കുറിപ്പുമാണ് സുസ്മിത പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷം നിറഞ്ഞ ഒരിടത്താണ് ഞാനുള്ളത്. വിവാഹം കഴിഞ്ഞിട്ടില്ല, മോതിരമിട്ടിട്ടില്ല. സ്‌നേഹം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ്. മതിയായ വ്യക്തത വരുത്തിക്കഴിഞ്ഞു. ഇപ്പോള്‍ ജീവിതത്തിലേക്കും ജോലിയിലേക്കും തിരിച്ചുവന്നിരിക്കുന്നു എന്നും അവര്‍ കുറിച്ചു.

കഴിഞ്ഞദിവസമാണ് താനും സുസ്മിതയും ഡേറ്റിങ്ങിലാണെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തത്. സുസ്മിതയെ തന്റെ നല്ലപാതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'മാലദ്വീപിലും സാര്‍ഡീനിയയിലുമുള്ള സന്ദര്‍ശനം കഴിഞ്ഞ് ലന്‍ഡനില്‍ മടങ്ങി എത്തിയതേയുള്ളൂ. 

അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു' എന്നും അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരുന്നു. ഇതോടെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ 11 വര്‍ഷം മുമ്പുള്ള ഇരുവരുടേയും ട്വീറ്റുകള്‍ തപ്പിപ്പിടിക്കുകയും ചെയ്തു.

Sushmita Sen | വിവാഹം കഴിഞ്ഞിട്ടില്ല, മോതിരമിട്ടിട്ടില്ല; ഇപ്പോള്‍ സ്‌നേഹം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ്

 


Keywords: Sushmita Sen breaks silence after Lalit Modi’s dating tweet: ‘Not married, enough clarification given', Mumbai, News, Bollywood, Actress, Trending, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia