Students | ദേശീയ റോള്‍പ്ലേ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് അഖിലേന്‍ഡ്യാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിയെ സന്ദര്‍ശിച്ചു; മധുരം നല്‍കി ശിവന്‍കുട്ടി
Jul 15, 2022, 17:51 IST
തിരുവനന്തപുരം: (www.kvartha.com) ദേശീയ റോള്‍പ്ലേ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും സംസ്ഥാനത്തിന് ആദ്യമായി അഖിലേന്‍ഡ്യാതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത തിരുവനന്തപുരം ജില്ലയിലെ ജി വി എച് എസ് എസ് ഞെക്കാടിലെ വിദ്യാര്‍ഥികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ ഓഫിസിലെത്തി കണ്ടു.
അശ്വിന്‍ എം, സങ്കീര്‍ത്തന എസ്, രേഷ്മ എസ് കെ, ആദിത്യ ചന്ദ്രന്‍ ജെ പി, വിസ്മയ പി ആര്‍ എന്നിവരാണ് മന്ത്രിയെ നേരിട്ട് കാണാന്‍ എത്തിയത്.
വിദ്യാര്‍ഥികള്‍ക്കൊപ്പം വിജയത്തിനായി പ്രവര്‍ത്തിച്ച അധ്യാപകരും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളെ മന്ത്രി അഭിനന്ദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മന്ത്രി മധുരം നല്‍കി.
Keywords: Students representing Kerala in national roleplay competition and winning first place all over the country visited the Education Minister, Thiruvananthapuram, News, Education, Minister, Visit, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.