Follow KVARTHA on Google news Follow Us!
ad

Student killed woman | ‘എൻജിനീയറിങ് വിദ്യാർഥി അമ്മയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ഒറ്റപ്പെട്ടു നില്‍ക്കുന്നയാൾ, ഇരുവരും വിഷാദാവസ്ഥയിൽ'

Student killed the woman and tried to kill self#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) 22 കാരനായ എൻജിനീയറിങ് വിദ്യാർഥി വീട്ടിൽ വെച്ച് അമ്മയെ കുത്തിക്കൊന്ന ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതായി പൊലീസ്. മുലുന്തിലെ ഛായ പഞ്ചൽ (46) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ മകൻ ജയേഷ് പഞ്ചാലിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും മകനും വിഷാദത്തിലായിരുന്നുവെന്നും ജയേഷ് ഒറ്റപ്പെട്ടു നില്‍ക്കുന്നയാളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
   
News, National, Mother, Mumbai, India, News, Top-Headlines, Students, Mother, Suicide Attempt, Depression, Police, Crime, Murder, Hospital, Gujarat, Student killed the woman and tried to kill self.

'ഛായ പഞ്ചലിന്റെ കഴുത്തിൽ ആഴത്തിലുള്ളതും ചരിഞ്ഞതുമായ 12 മുറിവുകൾ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് എത്തുമ്പോൾ ഹോൾ മുഴുവൻ രക്തക്കറ നിറഞ്ഞിരുന്നു. ആക്രമിക്കുമ്പോൾ ജയേഷും അമ്മ ഛായയും മാത്രമാണ് വർധമാൻ നഗർ സൊസൈറ്റിയിലെ വീട്ടിലുണ്ടായിരുന്നുള്ളു. ഭാണ്ഡൂപ്പിൽ മരുന്ന് നിർമാണ സ്ഥാപനത്തിന്റെ ഉടമയായ അച്ഛൻ മഹേഷ് ഒരു ബിസിനസ് മീറ്റിംഗിന് പോയിരുന്നു.

ജയേഷ് ഒറ്റപ്പെട്ട കുട്ടിയാണ്. ശനിയാഴ്ച, കോളുകളോടും സന്ദേശങ്ങളോടും പ്രതികരണമില്ലാതായപ്പോൾ, ഭർത്താവ് അയൽക്കാരനെ വിളിച്ചു വീട്ടിൽ അന്വേഷിക്കാൻ പറഞ്ഞു. അയൽവാസി ഉടനെ യുവതിയെ തിരക്കി ഫ്‌ലാറ്റിൽ എത്തിയപ്പോൾ ഹോളിൽ രക്തത്തിൽ കുളിച്ച നിലയിൽ ഛായയെ കണ്ടെത്തി. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയും പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. കുളിമുറിയിൽ നിന്ന് രക്തം പുരണ്ട കത്തിയും ഗുജറാതി ഭാഷയിലുള്ള ഒരു കുറിപ്പും കണ്ടെടുത്തു.

'ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, അച്ഛാ, എന്റെ ഞാൻ അമ്മയെ കൊന്നു... അവരുടെ കൊലപാതകത്തിന് ഉത്തരവാദി ഞാനാണ്,' എന്ന് ജയേഷ് കുറിപ്പിൽ എഴുതിയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലീസ് എത്തുമ്പോൾ വീട്ടിൽ ഇല്ലാതിരുന്ന മകൻ ജയേഷിന്റെ കൈയക്ഷരം പിതാവ് തിരിച്ചറിയുകയായിരുന്നു.

അമ്മയെ കൊലപ്പെടുത്തിയ ശേഷം മുലുന്ത് റെയിൽവേ സ്‌റ്റേഷനിൽ ലോകൽ ട്രെയിനിന് മുന്നിൽ ചാടി ജയേഷ് ആത്മഹത്യക്ക് ശ്രമിച്ചു. റെയിൽവേ പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്നു ജയേഷിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. അവന്റെ രക്തസമ്മർദം വളരെ കുറവായിരുന്നു, അതിനാൽ ഗ്ലുകോസ് നൽകി തലച്ചോറിന്റെ എംആർഐ സ്കാൻ നടത്തിയതായി ആശുപത്രിയിലെ ഡോ. ശ്യാംലാൽ മുഖി പറഞ്ഞു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം, ന്യൂറോ സർജന്റെ പരിചരണം ആവശ്യമാണെന്ന് പറഞ്ഞ് ഡോക്ടർമാർ ജയേഷിനെ ഫോർടിസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

അബോധാവസ്ഥയിലായതിനാൽ കുട്ടിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ സ്വത്ത് സംബന്ധിച്ച് അമ്മയും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നുണ്ട്. അയൽപക്കത്തുള്ള ആരുമായും ജയേഷ് ഇടപഴകില്ലായിരുന്നു. അർധരാത്രിയിൽ ആരോ തന്റെ ശരീരം കുലുക്കുന്നതുപോലെ ജയേഷ് പലപ്പോഴും എഴുന്നേൽക്കുമെന്നും ഭയത്തിൽ വിറയ്ക്കാൻ തുടങ്ങുമെന്നും മഹേഷ് പറഞ്ഞു. ജയേഷ് സുഖം പ്രാപിച്ച് തിരിച്ചെത്തിയാൽ ചോദ്യം ചെയ്യും', പൊലീസ് വ്യക്തമാക്കി.

Keywords: News, National, Mother, Mumbai, India, News, Top-Headlines, Students, Mother, Suicide Attempt, Depression, Police, Crime, Murder, Hospital, Gujarat, Student killed the woman and tried to kill self.
 < !- START disable copy paste -->

Post a Comment