കൊല്ലം: (www.kvartha.com) നീറ്റ് പരീക്ഷ കഴിഞ്ഞു ട്രെയിനില്‍ മടങ്ങിയ വിദ്യാര്‍ഥിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയും പുന്നലയില്‍ താമസക്കാരനുമായ അക്ഷയ് ആണ് മരിച്ചത്. 19 വയസായിരുന്നു.
ട്രെയിനില്‍ നിന്നിറങ്ങുന്നതിനിടെ അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനിലാണ് മൃതദേഹം കണ്ടത്.
കുരി റെയില്‍വേ സ്റ്റേഷനില്‍ അക്ഷയിനെ കാത്ത് സഹോദരന്‍ നിന്നിരുന്നു. പരിക്കേറ്റു കിടന്ന അക്ഷയിനെ എതിരെ വന്ന മറ്റൊരു ട്രെയിന്‍ തട്ടിയെന്നും നിഗമനമുണ്ട്.