Follow KVARTHA on Google news Follow Us!
ad

Police Investigation | കാസർകോട്ടും കണ്ണൂരും മലബാർ എക്സ്പ്രസ് കടന്നുപോകുമ്പോൾ പാളത്തിൽ കരിങ്കല്ലുകൾ; പൊലീസ് അന്വേഷണം ശക്തമാക്കി

Stones found on railway way track in Kasaragod and Kannur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) കാസർകോട്ടും കണ്ണൂരും മലബാർ എക്സ്പ്രസ് കടന്നു പോകുമ്പോൾ പാളത്തിൽ കരിങ്കല്ലുകൾ കണ്ടെത്തി. കണ്ണൂരിൽ വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പാപ്പിനിശ്ശേരിയിലെ റെയിൽവേ പാളത്തിലും കാസർകോട്ട് കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാളത്തിലുമാണ് കല്ലുകൾ പെറുക്കിവെച്ച നിലയിൽ കണ്ടെത്തിയത്. ട്രാകിൽ കരിങ്കൽ നിരത്തി ട്രെയിൻ അട്ടിമറിക്കാൻ നീക്കമുണ്ടായോയെന്ന് പൊലീസ് സംശയിക്കുന്നു.
           
Stones found on railway way track in Kasaragod and Kannur, Kerala, Kannur, News, Top-Headlines, Kasaragod, Railway Track, Police Station, Investigates, Police.

കണ്ണൂരിൽ മലബാർ എക്സ്പ്രസിന്റെ ലോകോപൈലറ്റ് ട്രെയിനിന്റെ ഓട്ടത്തിൽ അസ്വാഭാവികത തോന്നി സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വളപട്ടണം പൊലീസ് കേസെടുത്തു. റെയിൽവേ ഉന്നതദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തും. സംഭവത്തിന് പിന്നിൽ അട്ടിമറി നീക്കമുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്.

തിങ്കളാഴ്ച രാത്രി മലബാർ എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പാണ് കോട്ടിക്കുളം സ്റ്റേഷന്റെ സിഗ്നൽ പോയിന്റ് കടന്ന് 100 മീറ്റർ അകലെയായി ട്രാകിൽ കരിങ്കൽ കല്ലുകൾ വെച്ചതായി കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടനെ ആർപിഎഫും ബേക്കൽ പൊലീസും സ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. അപകട സാധ്യത പൂർണമായും ഒഴിവാക്കിയതിന് ശേഷമാണ് റെയിൽവേ ട്രാകിലൂടെ മലബാർ എക്സ്പ്രസ് കടത്തി വിട്ടത്. കുട്ടികൾ ആരെങ്കിലും എടുത്ത് വെച്ചതാകാമെന്നും പൊലീസ് കരുതുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Stones found on railway way track in Kasaragod and Kannur, Kerala, Kannur, News, Top-Headlines, Kasaragod, Railway Track, Police Station, Investigates, Police.
< !- START disable copy paste -->

Post a Comment