Follow KVARTHA on Google news Follow Us!
ad

Monkey pox | മങ്കി പോക്സ്: ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Health,Health and Fitness,Letter,Report,National,Trending,
ന്യൂഡെല്‍ഹി: (www.kvartha.com) ആഗോളതലത്തില്‍ മങ്കി പോക്സ് വ്യാപനം റിപോര്‍ട് ചെയ്യുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ അഞ്ച് മേഖലകളില്‍ ഒരേസമയം കേസുകളും ക്ലസ്റ്ററുകളും റിപോര്‍ട് ചെയ്തിട്ടുണ്ട്.

States told to ensure screening, testing of all suspect monkeypox cases at points of entry, New Delhi, News, Health, Health and Fitness, Letter, Report, National, Trending

ഈ സാഹചര്യത്തില്‍ അപകടസാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

2022 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 22 വരെ, 50 രാജ്യങ്ങളില്‍ ആകെ 3413 മങ്കി പോക്സ് കേസുകളും ഒരു മരണവും ലോകാരോഗ്യ സംഘടന റിപോര്‍ട് ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ മേഖലയിലും (86%), അമേരികയിലും (11%) നിന്നാണ്. ആഗോളതലത്തില്‍ കേസുകളുടെ വ്യാപനം തുടര്‍ചയായ വര്‍ധനവിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രവേശന മേഖലകളിലെയും (പോയിന്റ് ഓഫ് എന്‍ട്രി), ആശുപത്രികളിലെയും ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എന്നിവര്‍ക്ക് രോഗലക്ഷണം, പരിശോധന,ചികിത്സ എന്നിവയെക്കുറിച്ചുള്ള കൃത്യമായ ബോധവല്‍കരണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഈ മേഖലകളിലും സമൂഹത്തിലും രോഗ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം. ആശുപത്രി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കണം. രോഗം പൂര്‍ണമായും ഭേദമാകു ന്നതുവരെയുള്ള രോഗിയുടെ ഐസൊലേഷന്‍, അള്‍സറില്‍ നിന്നുള്ള സംരക്ഷണം, രോഗലക്ഷണത്തിനനുസരിച്ചുള്ള ചികിത്സകള്‍, തുടര്‍ചയായ നിരീക്ഷണം, സമയോചിതമായ ചികിത്സ എന്നിവ മരണനിരക്ക് തടയാന്‍ സഹായിക്കും.

ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള ആശയവിനിമയം, ആരോഗ്യ സൗകര്യങ്ങളിലെ തിരിച്ചറിഞ്ഞ മേഖലകള്‍ (ത്വക്ക്, പീഡിയാട്രിക് ഒപിഡികള്‍, പ്രതിരോധ കുത്തിവെയ്പ്പ് ക്ലിനികുകള്‍, NACO തിരിച്ചറിഞ്ഞിട്ടുള്ള മേഖലകള്‍ മുതലായവ) അതുപോലെ ലളിതമായ പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കല്‍, കേസുകള്‍ വേഗത്തില്‍ റിപോര്‍ടു ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ സുപ്രധാനമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

രോഗം സ്ഥിരീകരിക്കുന്ന ആശുപത്രികള്‍ തിരിച്ചറിയുകയും അവിടെ മതിയായ മാനവ വിഭവശേഷിയും ആവശ്യമായ പിന്തുണയും ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളി തുടരുന്നതിനാല്‍, മറ്റ് പൊതുജനാരോഗ്യ ഭീഷണികളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവയെ നേരിടാന്‍ മുന്‍കൂട്ടി തയാറാകുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

സ്ഥിതിഗതികള്‍ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുമെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

Keywords: States told to ensure screening, testing of all suspect monkeypox cases at points of entry, New Delhi, News, Health, Health and Fitness, Letter, Report, National, Trending.





Post a Comment