Follow KVARTHA on Google news Follow Us!
ad

Sri Lanka Protesters | ശ്രീലങ്കന്‍ കലാപം: കൊളംബോ നഗരത്തില്‍ നിന്ന് പിന്മാറണമെന്ന സൈന്യത്തിന്റെ ആവശ്യം തള്ളി പ്രതിക്ഷേധകര്‍

Sri Lanka protesters staying put until president, PM leave office#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊളമ്പോ: (www.kvartha.com) ആഭ്യന്തര പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രതിക്ഷേധം രൂക്ഷമാകുന്നു. കൊളംബോ നഗരത്തില്‍ നിന്ന് പിന്മാറണമെന്ന സൈന്യത്തിന്റെ ആവശ്യം പ്രക്ഷോഭകര്‍ നിരസിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് അടക്കം പിന്മാറണമെന്ന് സൈന്യത്തിന്റെ നിര്‍ദേശമാണ് തള്ളിയത്. ഔദ്യോഗികമായി പ്രസിഡന്റ് രാജി സമര്‍പിക്കുന്നത് വരെയെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് പിന്മാറില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റിന്റെ വസതിയില്‍ പ്രക്ഷോഭകര്‍ ഞായറാഴ്ച രാത്രി മോക്പാര്‍ലമെന്റ് സംഘടിപ്പിച്ചു. തിങ്കളാഴ്ച പ്രസിഡന്റ് ഗോടബയ രാജിവയ്ക്കുമെന്ന് സ്പീകര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഗോടബയ രജപക്ഷെയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായിട്ടുള്ള പ്രസ്താവനകള്‍ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. നാവികസേനയുടെ കപ്പലില്‍ ഗോടബയ കടലില്‍ തന്നെ ഉണ്ടെന്നാണ് സര്‍കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

News,World,international,Srilanka,Protest,Protesters, Sri Lanka Rebellion,Top-Headlines,Trending,Politics, Sri Lanka protesters staying put until president, PM leave office


1000 കണക്കിന് പ്രതിഷേധക്കാരാണ് കൊളംബോയിലെ പൊലീസ് ബാരികേഡുകള്‍ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് കഴിഞ്ഞ ദിവസം ഇരച്ചുകയറിയത്. എന്നാല്‍ ഇതിന് മുന്‍പേ തന്നെ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. പൊലീസ് കണ്ണീര്‍ വാതകം തുടര്‍ച്ചയായി പ്രയോഗിക്കുകയും പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തുവെന്നും നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും റിപോര്‍ടുകള്‍ ഉണ്ട്. 

രാജ്യത്ത് ഏര്‍പെടുത്തിയിരുന്ന കര്‍ഫ്യൂ പ്രതിപക്ഷ പാര്‍ടികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

Keyword: News,World,international,Srilanka,Protest,Protesters, Sri Lanka Rebellion,Top-Headlines,Trending,Politics, Sri Lanka protesters staying put until president, PM leave office


Post a Comment