ഒരു കോളജ് വിദ്യാര്‍ഥി കൊല്ലപ്പെട്ടപ്പോള്‍ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ബഹളം വെക്കുന്നതെന്ന് നിയമ മന്ത്രി പി രാജീവ് വിമര്‍ശിച്ചു. മണിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാര്‍ടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടിപി വധത്തില്‍ സിപിഎമിന് ഉത്തരവാദിത്തമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.
ഇതോടെ സ്പീകര്‍ എംബി രാജേഷ് ഇടപെട്ടു. അണ്‍ പാര്‍ലമെന്ററി പരാമര്‍ശങ്ങള്‍ പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ചെയറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മണിയെ ന്യായീകരിച്ചതാണ് വിസ്മയിപ്പിച്ചതെന്ന് വിഡി സതീശന്‍ ഇതിനോട് പ്രതികരിച്ചു. സ്പീകര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഹകരിക്കണം എന്ന് സ്പീകര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. പിന്നീട് സ്പീകര്‍ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ വെള്ളിയാഴ്ചത്തെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു.
Keywords: #Short-News, Short-News, Latest-News, Politics, Assembly, Government, Kerala, Protest, V.D Satheeshan, Congress, CPM, Political Party, Top-Headlines, KK Rama, MM Mani, Speech against KK Rama: Protest in Assembly demanding apology from MM Mani.
< !- START disable copy paste -->