Follow KVARTHA on Google news Follow Us!
ad

CM Pinarayi Vijayan | വിമാനത്തിലെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ ഗന്‍മാനും പിഎക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘം

Special team says no case can be filed against CM's gunman and PA in plane protest#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെയുള്ള വിമാനത്തിലെ പ്രതിഷേധത്തില്‍ ഗന്‍മാനും പിഎക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘം അറിയിച്ചു. പ്രതികളെ തടഞ്ഞത് അനിലിന്റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന് സുരക്ഷയൊരുക്കുകയാണ് ഗന്‍മാന്‍ അനില്‍ ചെയ്തതെന്ന് പൊലീസ് റിപോര്‍ടില്‍ പറയുന്നു. 

ഗന്‍മാന്‍ അനില്‍, പി എ സുനീഷ് എന്നിവര്‍ക്കെതിരെ കേസില്‍ പ്രതിയാക്കപ്പെട്ട യൂത് കോന്‍ഗ്രസുകാര്‍ പരാതി നല്‍കിയിരുന്നു. ആക്രമണത്തില്‍ നിന്ന് പ്രതികളെ തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പി എ സുനീഷിന് മര്‍ദനമേറ്റതാണെന്നും പൊലീസ് റിപോര്‍ടില്‍ പറയുന്നു.  

News,Kerala,State,Thiruvananthapuram,CM,Accused,Pinarayi-Vijayan,Police,E.P Jayarajan,Top-Headlines, Special team says no case can be filed against CM's gunman and PA in plane protest


കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇ പി ജയരാജനുമെതിരെ കേസെടുക്കണമെന്നായിരുന്ന കോന്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി.

അതേസമയം, സംഭവത്തില്‍ അച്ചടക്ക നടപടിയുമായി ഇന്‍ഡിഗോ രംഗത്ത്.  ഇ പി ജയരാജനും യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്രാ വിലക്ക്. ഇ പി ജയരാജന് മൂന്ന് ആഴ്ചയും യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചയുമാണ് യാത്രാ വിലക്ക്. ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആര്‍ എസ് ബസ്വാന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്.

Keywords: News,Kerala,State,Thiruvananthapuram,CM,Accused,Pinarayi-Vijayan,Police,E.P Jayarajan,Top-Headlines, Special team says no case can be filed against CM's gunman and PA in plane protest


Post a Comment