Follow KVARTHA on Google news Follow Us!
ad

School children | സ്‌കൂള്‍ കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം; ഒളിച്ചോട്ടത്തില്‍ കലാശിക്കുന്നു; കണ്ണൂരില്‍ പൊലീസ് നടപടി ശക്തമാക്കി; രക്ഷിതാക്കളും വിദ്യാലയ അധികൃതരും ജാഗ്രത പാലിക്കണമെന്ന് പൊലീസ്

കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലുളള സോഷ്യല്‍ മീഡിയ ഉപയോഗവും അതു കാരണമുള്ള ഒളിച്ചോട്ടവും പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ നിന്നും അഞ്ചാം ക്ലാസുകാരി പ്ലസ്ടൂ വിദ്യാര്‍ഥിയായ കൂട്ടുകാരനൊന്നിച്ചു ക്ലാസിലെത്താതെ മുങ്ങി നഗരത്തിലെ ഒരു തീയേറ്ററില്‍ സിനിമ കാണാന്‍ പോയത് ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. കുട്ടി ക്ലാസിലെത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയമാണ് ഇരുവരെയും കൂട്ടുകാരാക്കിയത്.
              
News, Kerala, Kannur, Social media use by school children; resulting in absconding; Police intensified action in Kannur; Police said  parents and school Authorities should also be careful, Top-Headlines, Kannur, News, Social-Media, Children, Kerala, Instagram, Alerts, Mobile Phone, Police, School, Students, Parents, Custody.

വളര്‍ത്തു മുയലിനെ വിറ്റു കിട്ടിയ പണവും കൊണ്ടാണ് തിരുവനന്തപുരം ജില്ലക്കാരനായ പ്ലസ്ടൂ വിദ്യാര്‍ഥി കണ്ണൂരിലേക്ക് ട്രെയിനില്‍ വെച്ചു പിടിച്ചത്. സ്‌കൂള്‍ ബസ് രാവിലെ ഇറങ്ങിയ വിദ്യാര്‍ഥിനി കൂട്ടുകാരനോടൊപ്പം കറങ്ങുകയായിരുന്നു. ഇരുവരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായും സോഷ്യല്‍ മീഡിയയിലൂടെ അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്. മൊബൈല്‍ ടവര്‍ ലൊകേഷന്‍ നോക്കിയാണ് കുട്ടികളെ കണ്ടുപിടിച്ചത്.

താന്‍ പിറ്റേന്ന് അവധിയായിരിക്കുമെന്ന് അഞ്ചാം ക്ലാസുകാരി ക്ലാസ് ടീചറോട് പറഞ്ഞിരുന്നു. എന്നാല്‍ സ്‌കൂള്‍ ബസില്‍ കുട്ടിയെ കാണുകയും ക്ലാസില്‍ വരാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സഹപാഠിനികള്‍ അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. ബസ് ഡ്രൈവറും കുട്ടി സ്‌കൂളിലേക്ക് വന്നതായി സാക്ഷ്യപെടുത്തിയതോടെ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് മണിക്കൂറുകളുടെ ഉദ്വേഗജനകമായ നിമിഷങ്ങളാണ് കടന്നു പോയത്.

കണ്ണൂര്‍ നഗരത്തില്‍ തന്നെ കുട്ടിയുണ്ടെന്ന് സൈബര്‍ സെലിന്റെ സഹായത്തോടെ മനസിലാക്കിയ പൊലീസ് പിങ്ക് പൊലീസിന്റെ സഹായത്തോടെ പാര്‍കുകളിലും ബീചുകളിലും ബസ്‌സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവടങ്ങളിലും അരിച്ചു പൊറുക്കി. ഒടുവിലാണ് തീയേറ്ററുകളില്‍ അന്വേഷണമാരംഭിച്ചത്. നഗരത്തില്‍ പുതിയ സിനിമ റിലിസ് ചെയ്ത തീയേറ്ററുകളിലായിറുന്നു തെരച്ചില്‍. ഉല്ലാസമെന്ന സിനിമയിറങ്ങിയ തീയേറ്റിലെ കൗണ്ടറില്‍ നിന്നും ലഭിച്ച വിവരമാണ് അന്വേഷണത്തിന് തുമ്പായത്. രണ്ടുകുട്ടികള്‍ ഇവിടെ സിനിമ കാണാന്‍ വന്നിട്ടുണ്ടെന്ന് ജീവനക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഹാളില്‍ ടോര്‍ചടിച്ചു പരതാന്‍ തുടങ്ങി. ഒടുവിലാണ് ഒരുമൂലയില്‍ ഇവരെ കണ്ടെത്തിയത്.

കണ്ണൂര്‍ ടൗണ്‍ എസ് ഐ സൗമ്യയുടെ നേതൃത്വത്തിലാണ് കുട്ടികളെ കസ്റ്റഡിയിലെടുത്തത്. ഈസമയം പെണ്‍കുട്ടി സ്‌കൂള്‍ യൂനിഫിലായിരുന്നില്ല. തീയേറ്ററിലെ ടോയ്‌ലെറ്റില്‍ വെച്ചാണ് കുട്ടി വേഷം മാറ്റിയതെന്ന് മൊഴിനല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയമാണ് ഇരുവരെയും ഒത്തുചേരാന്‍ പ്രേരിപിച്ചതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. താന്‍ വളര്‍ത്തിയ മുയലുകളെ വിറ്റ പണവുമായി എസ്‌കര്‍ഷന് പോകുന്നുവെന്ന് വീട്ടുകാരെ തെറ്റിദ്ധരിപിച്ചാണ് തിരുവനന്തപുരം മലയിന്‍കീഴില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ഥി ബസ് മാര്‍ഗം കൂട്ടുകാരിയെ കാണാന്‍ കണ്ണൂരിലെത്തിയത്. ഇരുവരുടെയും രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് പൊലീസ് കൂടെ പറഞ്ഞയച്ചത്. ഇതിനു മുന്‍പായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊലീസ് കൗണ്‍സിലിങും നടത്തി.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ പിങ്ക് പൊലീസ് വ്യാപകമായ പരിശോധന തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ കോട്ട, പയ്യാമ്പലം, ബേബിബീച് , മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലാണ് ക്ലാസ് കട് ചെയ്തു എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടങ്ങിയത്. ഇവിടെ നിന്നും പിടികൂടുന്നവരുടെപേര്‍ വിവരങ്ങള്‍ ശേഖരിച്ച് രക്ഷിതാക്കളെ വിവരമറിയിക്കുമെന്ന് കുട്ടികളെ താക്കീത് ചെയ്തു വിടുകയാണ് പതിവെന്നും പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kannur, Social media use by school children; resulting in absconding; Police intensified action in Kannur; Police said  parents and school Authorities should also be careful, Top-Headlines, Kannur, News, Social-Media, Children, Kerala, Instagram, Alerts, Mobile Phone, Police, School, Students, Parents, Custody.

Post a Comment