Follow KVARTHA on Google news Follow Us!
ad

Qualified to quarterfinals | സിംഗപൂർ ഓപൺ: വീണ്ടും ഇൻഡ്യയ്ക്ക് അഭിമാന വിജയങ്ങൾ; സൈന നെഹ്‌വാളും അർജുൻ-കപില ജോഡിയും ക്വാർടറിൽ

Singapore Open 2022: Saina Nehwal and Arjun-Kapila duo advance to quarterfinals#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
സിംഗപൂർ: (www.kvartha.com) സിംഗപൂർ ഓപൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് വിഭാഗത്തിന്റെ രണ്ടാം റൗൻഡിൽ ചൈനയുടെ ഹി ബിംഗ്ജിയാവോയെ തോൽപിച്ച് ഇൻഡ്യൻ താരം സൈന നെഹ്‌വാൾ ക്വാർടറിലേക്ക് കടന്നു. 21-19, 11-21, 21-17 എന്ന സ്‌കോറിനാണ് സൈന ചൈനീസ് താരത്തെ സൈന പരാജയപ്പെടുത്തിയത്.
  
Singapore, News, Top-Headlines, Sports, India, Saina Nehwal, Singapore-Open, Badminton, Players, Singapore Open 2022: Saina Nehwal and Arjun-Kapila duo advance to quarterfinals.

ആദ്യ ഗെയിം വിജയിച്ച സൈന രണ്ടാം ഗെയിമിൽ വൻ മാർജിനിൽ പരാജയപ്പെട്ടു. എന്നാൽ അടുത്ത മത്സരത്തിൽ ഉജ്വലമായി തിരിച്ചുവന്നു. ബുധനാഴ്ച നടന്ന ആദ്യ റൗൻഡിൽ 34 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ മാളവിക ബൻസോദിനെ തോൽപിച്ചാണ് സൈന രണ്ടാം റൗൻഡിലെത്തിയത്.

മറുവശത്ത്, ഇൻഡ്യൻ ജോഡികളായ അർജുൻ എംആർ-ധ്രുവ് കപില എന്നിവർ പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ രണ്ടാം റൗൻഡിൽ വിജയിച്ച് ക്വാർടർ ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. മലേഷ്യൻ ജോഡികളായ ഗോഹ് സെ ഫെയ്- നൂർ ഇസ്സുദ്ദീൻ എന്നിവരെയാണ് തോൽപിച്ചത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 18-21, 24-22, 21-18 എന്ന സ്‌കോറിനാണ് അർജുൻ-കപില സഖ്യം എതിരാളികളെ കീഴടക്കിയത്. ആദ്യ ഗെയിം തോറ്റെങ്കിലും രണ്ടും മൂന്നും ഗെയിമുകൾ ജയിച്ചാണ് ഇൻഡ്യൻ സഖ്യം തിരിച്ചുവന്നത്.

നേരത്തെ നടന്ന മത്സരത്തിൽ രണ്ട് തവണ ഒളിംപിക്‌സ് മെഡൽ ജേതാവായ പി വി സിന്ധുവും ഫോമിലുള്ള എച് എസ് പ്രണോയിയും ക്വാർടർ ഫൈനലിൽ കടന്നിരുന്നു.

Keywords: Singapore, News, Top-Headlines, Sports, India, Saina Nehwal, Singapore-Open, Badminton, Players, Singapore Open 2022: Saina Nehwal and Arjun-Kapila duo advance to quarterfinals.

Post a Comment