Follow KVARTHA on Google news Follow Us!
ad

NEET Row | നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അധ്യാപകര്‍ അഴിപ്പിച്ചതായി പരാതി; സംഭവം വിവാദമായി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kollam,Entrance-Exam,Allegation,Complaint,Police,Kerala,News,
കൊല്ലം: (www.kvartha.com) കൊല്ലത്ത് നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന സംഭവം വിവാദമാകുന്നു. അടിവസ്ത്രത്തിന്റെ കൊളുത്ത് ലോഹനിര്‍മിതമായതിനാല്‍ ഇത് ഊരിയതിന് ശേഷം പരീക്ഷ എഴുതിയാല്‍ മതിയെന്ന് അധ്യാപകര്‍ നിര്‍ബന്ധം പിടിച്ചുവെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ധരിച്ച ബ്രായുടെ കൊളുത്ത് ലോഹനിര്‍മിതമായതിനാല്‍ പരീക്ഷാ ഹാളില്‍ വച്ച് അഴിപ്പിച്ചുവെന്നാണ് പരാതി. കൊല്ലം അയൂരില്‍ മാര്‍തോമ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ഞായറാഴ്ചയാണ് സംഭവം.

‘She was distressed’: Kerala man alleges daughter forced to remove bra for NEET exam, Kollam, Entrance-Exam, Allegation, Complaint, Police, Kerala, News

സംഭവത്തെ കുറിച്ച് കൊല്ലം സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനിയുടെ മാതാവ് ഫേസ്ബുകില്‍ പങ്കുവച്ച കുറിപ്പും ഇപ്പോള്‍ ശ്രദ്ദേയമാകുന്നു.

അത് ഇങ്ങനെ:

2022 നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് ആണ് ഞാനും. എന്റെ മകളെ ബാധിക്കുന്ന കാര്യം അല്ല എന്നു കരുതി പ്രതികരിക്കാതെ ഇരിക്കാന്‍ തോന്നുന്നില്ല. കൊല്ലം, കാവനാട്, ലേക്‌ഫോര്‍ഡ് സ്‌കൂള്‍ ആയിരുന്നു മകളുടെ എക്‌സാം സെന്റര്‍. തുടക്കം മുതല്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ...

800 കുട്ടികള്‍ പരീക്ഷ എഴുതാന്‍ എത്തിയ സ്‌കൂളിന്റെ പാര്‍കിംഗ് ഏരിയയില്‍ ഉള്‍കൊള്ളിക്കാന്‍ കഴിഞ്ഞത് വെറും 50 കാറുകള്‍. മറ്റു വാഹനങ്ങള്‍ സെന്ററില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇടുങ്ങിയ ഒരു റോഡില്‍. 800 വിദ്യാര്‍ഥികളോടൊപ്പം വരുന്ന ആയിരത്തിലധികം രക്ഷിതാക്കള്‍ക്കായി വെയിറ്റിങ് ഏരിയയോ, സമാന സജ്ജീകരണങ്ങളോ ഉണ്ടായിരുന്നില്ല.

ബസിലും മറ്റും കുട്ടികളെ കൊണ്ടുവന്ന രക്ഷിതാക്കള്‍ 11 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ മഴയും വെയിലും കൊണ്ട് ഗേറ്റിനു പുറത്ത്. അടുത്തുള്ള പടുകൂറ്റന്‍ വീടുകളുടെ ഗേറ്റുകള്‍ കൂടി കൊട്ടിയടക്കപ്പെട്ടതോടെ അവര്‍ പൂര്‍ണമായും തളര്‍ന്നു. ഇരിക്കാന്‍ എന്തുകൊണ്ട് അധികൃതര്‍ സൗകര്യം ഉണ്ടാക്കിയില്ല എന്ന പലരുടെയും ചോദ്യത്തിന് 'നിങ്ങള്‍ വീട്ടില്‍ പോയിട്ട് സമയം ആകുമ്പോള്‍ തിരികെ വരൂ ' എന്ന നിഷ്‌കരുണമായ സെക്യൂരിറ്റിയുടെ മറുപടി.

മക്കള്‍ക്കായ് എല്ലാം സഹിച്ച് രക്ഷിതാക്കള്‍ പുറത്ത് നിന്നു. അകത്ത് നടന്ന സംഭവവികാസങ്ങള്‍ ഒന്നും അറിയാതെ !.ആറ് മണിയോടെ എല്ലാ വിദ്യാര്‍ഥികളും പുറത്തിറങ്ങി. പരീക്ഷാ വിശേഷങ്ങള്‍ ചൂടോടെ പറഞ്ഞതിന് ശേഷമാണ് അവിടുത്തെ കോഡിനേറ്റേഴ്‌സിനെപ്പറ്റി കുട്ടികള്‍ പറയുന്നത്. ചെകിംഗില്‍ മെറ്റല്‍ ഡിറ്റക്ടര്‍ കൂടാതെ ഫിസികല്‍ ടച് പാടില്ല എന്ന എന്‍ ടി എയുടെ നിര്‍ദേശം ലേക്‌ഫോര്‍ഡ് സ്‌കൂള്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു.

മെഷീന്‍ ചെകിംഗിന് പുറമെ കുട്ടികളുടെ ശരീരഭാഗത്ത് പലരീതിയില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ചെകിംഗ്. ഷാള്‍ ധരിക്കാന്‍ ഓപ്ഷന്‍ വച്ച വിദ്യാര്‍ഥികളെപ്പോലും നിര്‍ബന്ധിച്ച് ഷാള്‍ അഴിപ്പിച്ചു. മെറ്റല്‍ ഇല്ലാത്ത കട്ടി കുറഞ്ഞ ഹെയര്‍ ബാന്‍ഡ് പോലും അഴിപ്പിച്ചു. ഷാള്‍ ഓപ്ഷന്‍ വച്ചിട്ടുണ്ട് എന്ന് പ്രതികരിച്ച കുട്ടികളെ അത് ധരിപ്പിച്ച് കയറ്റിയെങ്കിലും പരീക്ഷക്ക് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ക്ലാസില്‍ നിന്ന് അവരുടെ ഷാള്‍ ഊരിവാങ്ങി!.

കട്ടികുറഞ്ഞ, വെള്ള ഡ്രസ് ധരിച്ച പെണ്‍കുട്ടികള്‍, ആറ് മണിക്കൂര്‍ ആണ്‍കുട്ടികളോടൊപ്പം അസ്വസ്ഥമായി ഇരിക്കേണ്ടി വന്ന അവസ്ഥ !.ലജ്ജ തോന്നുന്നുണ്ട്... ഒരു വര്‍ഷം നീറ്റ് എന്ന ലക്ഷ്യത്തിനായി കഷ്ടപ്പെട്ട ഈ വിദ്യാര്‍ഥികളെ കുറച്ച് സമയം കൊണ്ട് മാനസികമായി സമ്മര്‍ദത്തിലാക്കിയപ്പോള്‍ ഓവര്‍ സ്മാര്‍ട് ആകാന്‍ ശ്രമിച്ച ലേക്‌ഫോര്‍ഡ് അധികൃതര്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെട്ടത് വിദ്യാര്‍ഥികള്‍ക്കാണ്. വര്‍ഷങ്ങളായി എം ബി ബി എസ് സ്വപ്നം കണ്ട്, രാപ്പകലില്ലാതെ പരിശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക്.

Keywords: ‘She was distressed’: Kerala man alleges daughter forced to remove bra for NEET exam, Kollam, Entrance-Exam, Allegation, Complaint, Police, Kerala, News.

Post a Comment