കാഞ്ഞിരപ്പള്ളി: (www.kvartha.com) പോപുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ചെയ്‌തെന്ന പരാതിയില്‍ വനിതാ എഎസ്ഐക്ക് സസ്പെന്‍ഷന്‍. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മഈലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
നേരത്തെ റംല ഇസ്മഈലിനെതിരെ കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി വകുപ്പുതല അന്വേഷണം നടത്തി റിപോര്‍ട് എസ് പിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് നടപടിക്ക് ശുപാര്‍ശചെയ്ത് കോട്ടയം ജില്ലാ പൊലീസ് മേധാവി, മധ്യമേഖലാ ഡി ഐ ജിക്ക് റിപോര്‍ട് കൈമാറി.
അതേസമയം, ഭര്‍ത്താവ് അബദ്ധത്തില്‍ പോസ്റ്റ് പങ്കുവെച്ചതാണെന്നാണ് ഉദ്യോഗസ്ഥ പൊലീസില്‍ മൊഴി നല്‍കിയത്.
Keywords: Shared Facebook post of Popular Front leader; ASI Suspended, Kottayam, News, Politics, Police, Suspension, Facebook Post, Probe, Kerala.