Shaji Kailas | കടുവയെ ഇപ്പോള്‍ കുടുംബപ്രേക്ഷകരും ഏറ്റെടുത്തുവെന്ന് സംവിധായകന്‍ ഷാജി കൈലാസ്

 


തിരുവനന്തപുരം: (www.kvartha.com) കടുവയെ ഇപ്പോള്‍ കുടുംബപ്രേക്ഷകരും ഏറ്റെടുത്തുവെന്ന് സംവിധായകന്‍ ഷാജി കൈലാസ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 കളില്‍ നടക്കുന്ന ഒരു കഥയാണ് കടുവയുടെ പശ്ചാത്തലം. അന്നത്തെ സിനിമ പോലെ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഈ സിനിമ തന്റെ മുന്നിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Shaji Kailas | കടുവയെ ഇപ്പോള്‍ കുടുംബപ്രേക്ഷകരും ഏറ്റെടുത്തുവെന്ന് സംവിധായകന്‍ ഷാജി കൈലാസ്


പൃഥ്വിരാജും ഇക്കാര്യം തന്നെയാണ് ആശ്യപ്പെട്ടതെന്നും ഷാജി കൈലാസ് പറഞ്ഞു. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷം. പിന്നെ സിനിമയുടെ തുടക്കം മുതല്‍ ഇന്നുവരെയും പ്രശ്നങ്ങളാണ്. കോവിഡായിട്ടു വന്നു, പ്രളയമായി വന്നു, കേസുകളായിട്ടുവന്നു, കോടതി വന്നു, സെന്‍സര്‍ ബോര്‍ഡ് വന്നു. അതൊക്കെ ഞങ്ങള്‍ അതിജീവിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളസിനിമ മറന്നു തുടങ്ങിയ ജോണറിനെ ഉണര്‍ത്താനുള്ള ശ്രമമായിരുന്നു കടുവയെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു. ഒരു സിനിമ വിജയമാവുക എന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ ജസ്റ്റിഫികേഷന്‍.

കടുവ സിനിമ ചിന്തിച്ചു തുടങ്ങുന്ന സമയം മുതല്‍ ഒരുപാട് ആളുകള്‍ കണ്ട് ആസ്വദിച്ച് കയ്യടിച്ച് ആഘോഷിക്കുന്ന ഒരു സിനിമ ആയിത്തീരണം എന്ന ഒറ്റ ഉദ്ദേശമേ ഈ സിനിമയുടെ പിന്നിലുണ്ടായിരുന്നുള്ളു. അത് നിറവേറി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

ഒരുപരിധി വരെയെങ്കിലും മലയാള സിനിമ കൈവിട്ടുപോയിരുന്നോ മറന്നോ എന്ന് സംശയിച്ചിരുന്ന ഒരു ജോണറുണ്ടല്ലോ. ആക്ഷന്‍, മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നുള്ളത്. ആ ഉറങ്ങിപ്പോയ ജോണറിനെ ഉണര്‍ത്താനുള്ള ശ്രമം കൂടി ആയിരുന്നു ഈ സിനിമ. അതുകൊണ്ട് ഈ സിനിമയുടെ വിജയത്തില്‍ വലിയൊരു സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

എല്ലാത്തരം സിനിമകളും ഇന്‍ഡസ്ട്രിയില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സിനിമ ആസ്വാദകനാണ് ഞാന്‍. നല്ല സിനിമകള്‍ തുടര്‍ചയായി ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അതില്‍ ഇത്തരം സിനിമകള്‍ കൂടി വല്ലപ്പോഴുമെങ്കിലും സംഭവിക്കണം എന്നാഗ്രഹമുള്ള സിനിമ സ്നേഹി എന്ന നിലയ്ക്കും കടുവ എന്ന സിനിമയുടെ വിജയം ഏറെ സന്തോഷം തരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Keywords: Shaji Kailas on Kaduva Movie controversies, Thiruvananthapuram, News, Cinema, Actor, Director, Press meet, Prithvi Raj, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia