Sharanya's Suicide Note | ശരണ്യയുടെ ആത്മഹത്യ കുറിപ്പില്‍ പ്രജീവിനെതിരെ ഗുരുതര ആരോപണം; സംഭവം വിവാദമായതോടെ ഇയാള്‍ ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ജില്ലാ നേതൃത്വം
Jul 11, 2022, 14:25 IST
പാലക്കാട്: (www.kvartha.com) മഹിളാമോര്‍ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹതകള്‍ മറനീക്കി പുറത്തു വരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ബിജെപി. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്നും ഇയാള്‍ക്ക് ഒരു പാര്‍ടി ചുമതലയും ഇല്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവച്ചാണ് മഹിളാമോര്‍ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രജീവിന്റെ പേരാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചു പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം, ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പ്രജീവ് ആണെന്ന് കുടുംബം ആരോപിച്ചു. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യാ കുറിപ്പില്‍ എഴുതിവച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വത്തിന് ബന്ധുക്കള്‍ പരാതി നല്‍കി. ഉചിത നടപടി പ്രതീക്ഷിക്കുന്നുവെന്നും സഹോദരന്‍ മണികണ്ഠന്‍ പറഞ്ഞു. ശരണ്യയുടെ മരണം ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ആഘാതമായിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.
ആത്മഹത്യാ കുറിപ്പില്‍ പറയുന്നതിങ്ങനെ: ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് ആണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്. പ്രജീവിനെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും ശരണ്യ പറയുന്നു.
അയാള്‍ തന്നെ കുറ്റക്കാരി ആക്കി. ഇതാണ് ജീവനൊടുക്കാന്‍ കാരണം. പ്രജീവിന് പല സ്ത്രീകളുമായും ബന്ധം. വിവരങ്ങള്‍ തന്റെ ഫോണിലുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Keywords: News,palakkad,Local-News,Allegation,Death,Complaint,Police,BJP,controversy, Palakkad BJP District leadership, After the controversy, the district leadership said that he is not an office-bearer of the BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.