Follow KVARTHA on Google news Follow Us!
ad

Sanju Samson | 'സഞ്ജു സാംസണ്‍ ഇന്‍ഡ്യ വിടണം'! സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Sports,Cricket,Twitter,National,
ന്യൂഡെല്‍ഹി: (www.kvartha.com) സഞ്ജു സാംസണ്‍ ഇന്‍ഡ്യ വിടണം! സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമാകുന്നു. രാജ്യദ്രോഹി ആയതു കൊണ്ടല്ല, മറിച്ച് രാജ്യത്തെ ക്രികറ്റ് ഭരണാധികാരികള്‍ സഞ്ജുവിനോട് കാണിക്കുന്ന അനീതി കണ്ട് സഹിക്ക വയ്യാതെയാണ് ആരാധകര്‍ സഞ്ജുവിനോട് രാജ്യം വിടാന്‍ ആവശ്യപ്പെടുന്നത്.

Sanju Samson should leave India! Protests are raging Sanju Samson should leave India! Protests are raging, New Delhi, News, Sports, Cricket, Twitter, National

വെസ്റ്റിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്‍ഡ്യന്‍ ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ആരാധക പ്രതിഷേധം രൂക്ഷമായി. മറ്റേതെങ്കിലും രാജ്യത്തെ പൗരത്വമെടുത്ത് അന്താരാഷ്ട്ര ക്രികറ്റ് കളിക്കാന്‍ കഴിയുമോ എന്ന് സഞ്ജു ഗൗരവമായി ചിന്തിക്കണം എന്നാണ് ഒരു ആരാധകന്റെ ആവശ്യം.

വെസ്റ്റിന്‍ഡിസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കും സഞ്ജു സാംസണിനെ ഉള്‍പെടുത്താത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. മലയാളിയായ സഞ്ജുവിനെ തഴയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്‍ഡ്യന്‍ ക്രികറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) ഒഫിഷ്യലുകള്‍ പെരുമാറുന്നത്. ലോകത്തെ ഏറ്റവും മോശം ക്രികറ്റ് ബോര്‍ഡായി ബി സി സി ഐ മാറിയെന്നും ഒരാള്‍ എഴുതി.

ഇന്‍ഡ്യയുടെ ടി20 ടീമില്‍ ആദ്യ ഇലവനില്‍ കളിക്കാന്‍ യോഗ്യതയുണ്ട് സഞ്ജു സാംസണിന്. ഐ പി എല്‍ ഫൈനല്‍ കളിച്ച ക്യാപ്റ്റനാണ്. ഇതൊന്നും പരിഗണിക്കാതിരിക്കുന്നത് ബി സി സി ഐ അജന്‍ഡയാണ്. ടി20 ഫോര്‍മാറ്റില്‍ തുടരെ പരാജയപ്പെട്ട റിഷഭ് പന്തിനെ വീണ്ടും പരീക്ഷിക്കുന്നത് എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു. ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം അവസരങ്ങള്‍ മാറി മാറി നല്‍കുന്നു.

ആസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ് മുന്നില്‍ കണ്ടുള്ള ടീമിനെയാണ് ബി സി സി ഐ പ്രഖ്യാപിച്ചിരിക്കുന്നത്. വിന്‍ഡിസിനെതിരെയും സഞ്ജുവിനെ തഴഞ്ഞതോടെ ലോകകപ് സ്‌ക്വാഡില്‍ ഒരു വിധത്തിലും പരിഗണിക്കില്ലെന്ന് ഉറപ്പായി. ഓസ്ട്രേലിയന്‍ പിചുകളില്‍ സഞ്ജുവിനോളം തിളങ്ങാന്‍ മറ്റൊരു ബാറ്റ്സ്മാനും സാധിക്കില്ലെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രേയസ് അയ്യരെ ടീമിലെടുത്ത സെലക്ടര്‍മാര്‍ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചിട്ടെങ്കിലും സഞ്ജുവിന് അവസരം നല്‍കണമായിരുന്നുവെന്ന് ആരാധകര്‍ ട്വീറ്റ് ചെയ്തു. മലയാളികള്‍ മാത്രമല്ല, സഞ്ജുവിനായി രംഗത്തുള്ളത് എന്നത് ശ്രദ്ധേയമാണ്.

വിന്‍ഡിസില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍ തിളങ്ങിയാല്‍ ബി സി സി ഐ പ്ലാന്‍ ചെയ്തുവെച്ചിരിക്കുന്ന ടി20ലോകകപ് സ്‌ക്വാഡങ്ങ് പൊളിയും. അതുകൊണ്ടാണ് ഈ അനീതി ആവര്‍ത്തിക്കുന്നതെന്ന് കളിക്കമ്പക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: Sanju Samson should leave India! Protests are raging , New Delhi, News, Sports, Cricket, Twitter, National.

Post a Comment