SWISS-TOWER 24/07/2023

Constitutional controversy | സജി ചെറിയാന്‍ ഭരണഘടനാ വിവാദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രാജി വെച്ചൊഴിയുന്ന രണ്ടാമത്തെ മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഭരണഘടനാ വിവാദത്തില്‍ സംസ്ഥാനത്ത് ആദ്യം രാജിവെച്ചത് മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തെ തുടര്‍ന്നായിരുന്നു അത്. 1985 മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനത്തായിരുന്നു പ്രസംഗം.
                 
Constitutional controversy | സജി ചെറിയാന്‍ ഭരണഘടനാ വിവാദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രാജി വെച്ചൊഴിയുന്ന രണ്ടാമത്തെ മന്ത്രി

സ്വതന്ത്ര ഖാലിസ്താന്‍ രാജ്യം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് സുവര്‍ണ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഭീകരവാദികളെ സൈന്യം ഓപറേഷന്‍ ബ്ലൂ സ്റ്റാറിലൂടെ കീഴടക്കിയിരുന്നു. അതിന്റെ പ്രതികാരമായി അവര്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നു. പഞ്ചാബിലെ ജനം കേന്ദ്രത്തിനെതിരായി. അവരെ അനുനയിപ്പിക്കാനായി നിരവധി പദ്ധതികള്‍ കേന്ദ്രം അവിടെ തുടങ്ങി. പാലക്കാട് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കോച് ഫാക്ടറി പഞ്ചാബിലെ കപൂര്‍തലയിലേക്ക് കൊണ്ടുപോയി. രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി.

ഇതോടെ, കേരളത്തിലെ ജനങ്ങളും ഖാലിസ്താനെ പോലെ സ്വതന്ത്രരാജ്യം വേണമെന്ന് ആവശ്യപ്പെട്ടാലേ വികസനപദ്ധതികള്‍ അനുവദിക്കുകയുള്ളോ എന്ന് ബാലകൃഷ്ണ പിള്ള പ്രസംഗത്തിനിടെ ചോദിച്ചു. സംഭവം വിവാദമാവുകയും ഭരണഘടനയ്ക്ക് വിരുദ്ധമായി പുതിയ രാജ്യം വേണമെന്നും പഞ്ചാബിനെ പോലെ കേരളവും കാണിക്കണോ എന്ന് പറയുകയും ചെയ്തതോടെ അദ്ദേഹത്തിന് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോവുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു.

കെ കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. അദ്ദേഹം ബാലകൃഷ്ണ പിള്ളയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചില്ല. സജി ചെറിയാന്റെ പ്രസംഗം വിവാദമായപ്പോള്‍ ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ അദ്ദേഹത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും മൗനം പാലിച്ചു.

Keywords:  Latest-News, Kerala, Thiruvananthapuram, Top-Headlines, Politics, Political party, Controversy, Minister, Resignation, Government, Constitutional Controversy, Saji Cherian, Saji Cherian the second minister resigned from Kerala following constitutional controversy.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia