Rubco Silver Jubilee | റബ്‌കോ രജതജൂബിലി ആഘോഷം ജൂലൈ 13 ന് തുടങ്ങും
Jul 9, 2022, 22:21 IST
കണ്ണൂര്‍: (www.kvartha.com) കേരള സ്‌റ്റേറ്റ് റബര്‍ കോ-ഓപറേറ്റിവ് ലിമിറ്റഡ് (റബ്‌കോ) രജത ജൂബിലി ആഘോഷം ജൂലൈ 13ന് വൈകുന്നേരം നാല് മണിക്ക് മുന്‍മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എം വി ജയരാജന്‍ ലോഗോ പ്രകാശനം ചെയ്യും. വത്സന്‍ പനോളി, വി രാമകൃഷ്ണന്‍, എം കെ ദിനേശ് ബാബു, പി പി ദാമോദരന്‍, ജേകബ് ഡി മാത്യു, എ കെ രവീന്ദ്രന്‍, പി പി ഹരിദാസന്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ഷികത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍, സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, ഉല്‍പന്ന വിപണനമേള, കലാ കായിക മത്സരങ്ങള്‍ എന്നിവ നടക്കും. രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് കലാ-കായിക സാഹിത്യ മത്സരങ്ങള്‍, സുവനീര്‍ പ്രകാശനം എന്നിവ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ റബ്‌കോ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, മാനജിങ് ഡയറക്ടര്‍ പി വി ഹരിദാസന്‍, എംപ്ലോയീസ് യൂനിയന്‍ സെക്രടറി എം കെ രവീന്ദ്രന്‍, ഡയറക്ടര്‍മാരായ പാവൂര്‍ നാരായണന്‍, കെ കുഞ്ഞനന്തന്‍, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Keywords: Rubco Silver Jubilee celebrations will begin on July 13, Kannur, News, Festival, Inauguration, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.