Follow KVARTHA on Google news Follow Us!
ad

Court Verdict | ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് മക്കള്‍ വാഹനം ഓടിക്കുന്നതില്‍ അഭിമാനിക്കുന്ന രക്ഷിതാക്കളുടെ കണ്ണ് തുറപ്പിക്കുന്ന വിധി; കൗമാരക്കാരന്‍ ശിക്ഷിക്കപ്പെട്ടത് ഇങ്ങനെ

Rode bike at 16, now youth must wait till 25 for driver's licence #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) കോടതി നടപടികള്‍ ശക്തമാക്കിയതോടെ പ്രായപൂര്‍ത്തിയാകും മുമ്പ് വാഹനം ഓടിച്ചാല്‍ ലഭിക്കുക വിധിക്കുന്ന ശിക്ഷമാത്രമല്ല. 16-ാം വയസില്‍ ഇരുചക്രവാഹനം ഓടിച്ച കോഴിക്കോട് സ്വദേശി മൂന്ന് വര്‍ഷത്തിനുശേഷം ശിക്ഷിക്കപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ് സംബന്ധിച്ച പുതിയ നിയമത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്ന ആളായി ഈ യുവാവ് മാറി. 25 വയസ് തികയുന്നതുവരെ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് കോടതി വിലക്കുകയും ഓടിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്തു.
          
Rode bike at 16, now youth must wait till 25 for driver's licence, Kerala, Kozhikode, News, Top-Headlines, Court, Driving Licence, Motorvechicle, Case, Law, Road, Department.

നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ 2019 സെപ്റ്റംബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തി വാഹനം ഓടിക്കുന്നത് സംബന്ധിച്ചുള്ള പുതിയ വ്യവസ്ഥകള്‍ അനുസരിച്ച്, ഒരാള്‍ കുറ്റം ചെയ്താല്‍ രക്ഷിതാക്കളോ വാഹന ഉടമകളോ കുറ്റക്കാരായിരിക്കും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് പുറമെ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ഇവരില്‍ നിന്ന് ഈടാക്കും.

ഭേദഗതി ചെയ്ത നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് 25 വയസ് വരെ ലൈസന്‍സ് നിഷേധിക്കുന്നതിന് പുറമെ, ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം വിചാരണയും ചെയ്യും. എന്നാല്‍ കോഴിക്കോട് റിപോര്‍ട് ചെയ്ത ഈ കേസില്‍ ശിക്ഷയുടെ കാര്യത്തില്‍, കോടതി അല്‍പം മൃദുവായി തീരുമാനെമടുത്തു. പ്രായപൂര്‍ത്തിയാകാത്ത വാഹന ഉപയോക്താക്കള്‍ക്ക് ഈ കേസ് ഒരു പാഠമായി എടുക്കാന്‍ പ്രത്യേകം മുന്നറിയിപ്പും നല്‍കി.

മോടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് വാഹനങ്ങള്‍ ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെയും ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് മക്കള്‍ വാഹനം ഓടിക്കുന്നതില്‍ അഭിമാനിക്കുന്ന രക്ഷിതാക്കളുടെയും കണ്ണ് തുറപ്പിക്കുന്നതായിരിക്കണം ഈ വിധിയെന്ന് കോഴിക്കോട് ആര്‍ടിഒ അറിയിച്ചു.

'ഏകദേശം മൂന്ന് വര്‍ഷം മുമ്പ്, വട്ടക്കിണര്‍ സ്വദേശിയായ ആണ്‍കുട്ടിക്കെതിരെ 16 വയസുള്ളപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് സമീപം വെച്ച് സ്‌കൂടര്‍ ഓടിക്കുന്നതിനിടെ എംവിഡി ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. നിയമം ഭേദഗതി ചെയ്തതിന് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്രയും മാതൃകാപരമായ വിധി ഞങ്ങള്‍ കണ്ടിട്ടില്ല. നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാ വാഹനം ഓടിക്കുന്നവർക്കും ഇതൊരു പാഠമാണ്', കോഴിക്കോട് റോഡ് ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ പി ആര്‍ സുമേഷ് പറഞ്ഞു.

'25 വയസ് വരെ ലൈസന്‍സ് നിഷേധിക്കുന്നത് പോലുള്ള ശിക്ഷകള്‍ തീര്‍ചയായും പ്രായപൂര്‍ത്തിയാകാത്തവരെയും അവരുടെ മാതാപിതാക്കളെയും ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Rode bike at 16, now youth must wait till 25 for driver's licence, Kerala, Kozhikode, News, Top-Headlines, Court, Driving Licence, Motorvechicle, Case, Law, Road, Department.
< !- START disable copy paste -->

Post a Comment