Follow KVARTHA on Google news Follow Us!
ad

Shot Dead | 1985ലെ എയര്‍ ഇന്‍ഡ്യ ബോംബ് സ്ഫോടനക്കേസില്‍ ആരോപണ വിധേയനായ വ്യവസായി റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റ് മരിച്ചു

Ripudaman Singh Malik, 1985 Air India bombing accused, shot dead in Canada#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഒടാവ: (www.kvartha.com) വ്യവസായിയും  ജീവകാരുണ്യ പ്രവര്‍ത്തകനായും അറിയപ്പെടുന്ന റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റ് മരിച്ചു. സുറിയില്‍ ഉണ്ടായ ആക്രമണത്തിലാണ് റിപുധാമന്‍ സിംഗ് മാലിക് കൊല്ലപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ 9.30 തോടെയായിരുന്നു ആക്രമണം. ഓഫിസിലേക്ക് പോകുന്ന വഴി അജ്ഞാതര്‍ വെടിയുതിര്‍ക്കുകായിരുന്നുവെന്നാണ് റിപോര്‍ട്. വിവരമറിഞ്ഞ് കനേഡിയന്‍ മൗന്‍ഡഡ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

329 പേര്‍ കൊല്ലപ്പെട്ട 1985ലെ എയര്‍ ഇന്‍ഡ്യ ബോംബ് സ്ഫോടനക്കേസില്‍ ആരോപണ വിധേയനായിരുന്നു. 2005ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എയര്‍ ഇന്‍ഡ്യയുടെ 182 കനിഷ്‌ക വിമാനത്തില്‍ ബോംബ് സ്ഫോടനം നടത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചതായി ആരോപിക്കപ്പെട്ടവരില്‍ ഒരാളാണ് മാലിക്. 

News,World,international,canada,Allegation,Case,Death,Shot,Dead,Crime,Top-Headlines, Ripudaman Singh Malik, 1985 Air India bombing accused, shot dead in Canada


പഞ്ചാബിലെ കലാപം മൂര്‍ധന്യാവസ്ഥയിലായിരുന്ന സമയത്ത്, 1985 ജൂണ്‍ 23ന് മോണ്‍ട്രിയല്‍- ലന്‍ഡന്‍- ഡെല്‍ഹി- മുംബൈ റൂടില്‍ സര്‍വീസ് നടത്തുന്ന ഫ്ലൈറ്റ് ഐറിഷ് തീരപ്രദേശത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.

ഈ കേസില്‍ 2005ല്‍ കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം 2019 ഡിസംബറില്‍ തന്റെ പേര് ബ്ലാക് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം ഇന്‍ഡ്യ സന്ദര്‍ശിച്ചിരുന്നു.

Keywords: News,World,international,canada,Allegation,Case,Death,Shot,Dead,Crime,Top-Headlines, Ripudaman Singh Malik, 1985 Air India bombing accused, shot dead in Canada

Post a Comment