Entrepreneurship Workshop | വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകര്‍ക്കായി 3 ദിവസത്തെ സംരംഭകത്വ വര്‍ക് ഷോപ്

 



എറണാകുളം: (www.kvartha.com) വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകര്‍ക്കായി മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക് ഷോപ് സംഘടിപ്പിക്കുന്നു. കളമശ്ശേരി, കേരള ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ എന്‍ട്രപ്രനര്‍ഷിപ് ഡവലപ്മെന്റ് (KIED) ക്യാംപസില്‍ ആഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് വര്‍ക്ഷോപ്. 

ഇന്‍ഡ്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്സ്പോര്‍ട് ഫിനാന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്മെന്റ്, അന്താരാഷ്ട്ര ഷിപിംഗും ലോജിസ്റ്റിക്സും, എക്സ്പോര്‍ട് പ്രൊമോഷന്‍ കൗന്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ വിവിധ സെഷനുകള്‍ വര്‍ക്ക്ഷോപില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.


Entrepreneurship Workshop | വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകര്‍ക്കായി 3 ദിവസത്തെ സംരംഭകത്വ വര്‍ക് ഷോപ്




കോഴ്സ് ഫീ, സര്‍ടിഫികേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പെടെ 2950 രൂപ ആണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താല്‍പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www(dot)kied(dot)infoല്‍ ഓണ്‍ലൈനായി ജൂലൈ 27ന് മുന്‍പ് അപേക്ഷ സമര്‍പിക്കണം. ഫീസ് അടച്ച് രെജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2532890/2550322/9605542061.

Keywords:  News,Kerala,State,Ernakulam,Top-Headlines,Business,Finance, Residential Entrepreneurship Workshop
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia