Follow KVARTHA on Google news Follow Us!
ad

HC Verdict | ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണം ബലാത്സംഗമായി കാണാനാകില്ലെന്ന് കേരള ഹൈകോടതി; സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന് ജാമ്യം

Relationship Between Two Willing Adults Cannot Be Assault: Kerala High Court, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്രസര്‍കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കൂടിയായ അഭിഭാഷകന്‍ നവനീത് എന്‍ നാഥിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് നവനീതിന് ജാമ്യം അനുവദിച്ചത്. ജില്ലാകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.
                      
Latest-News, Kerala, Molestation, High Court of Kerala, Court Order, High-Court, Wedding, Assault, Complaint, Police, Case, Verdict, Judge, Court, Top-Headlines, HC Verdict, Relationship Between Two Willing Adults Cannot Be Assault: Kerala High Court.

ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണ് നിര്‍ണായകമായി പരിഗണിക്കേണ്ടതെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ പറഞ്ഞു. ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശരാജ്യങ്ങളിലെപ്പോലെ ഒന്നിച്ച് ജീവിച്ച് മാനസിക, ശാരീരിക ചേര്‍ചകള്‍ മനസിലാക്കിയശേഷം വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്ന യുവതീയുവാക്കളെ ഇപ്പോള്‍ കാണാം. ചേര്‍ചയില്ലെന്ന് കണ്ടാല്‍ അവര്‍ ബന്ധം ഉപേക്ഷിക്കും. ഒരാള്‍ ബന്ധം തുടരാമെന്ന് വിചാരിക്കുമ്പോള്‍ മറ്റൊരാള്‍ വേണ്ടെന്ന് വിചാരിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ബലാത്സംഗങ്ങളായി മാറുന്നില്ല. വാഗ്ദാനലംഘനമാകാം, എന്നാല്‍ ഇവ ബലാത്സംഗങ്ങളാകുന്നില്ലെന്നും കോടതി പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് യുവതിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് ചുമത്തിയിരുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി നവനീതുമായി പ്രണയത്തിലാണെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച നവനീത്, പിന്നീട് ബന്ധത്തില്‍നിന്നു പിന്‍മാറിയെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീക്കം നടത്തിയെന്നുമാണ് പരാതി. ഇക്കാര്യം അറിഞ്ഞ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയായ രണ്ടു പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം 376-ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന ബലാത്സംഗമായി കണക്കാക്കില്ല. പങ്കാളിയുടെ സമ്മതമില്ലാതെയോ ബലം പ്രയോഗിച്ചോ ചതിച്ചോ ബന്ധപ്പെട്ടാല്‍ മാത്രമേ ബലാത്സംഗമായി കാണാനാകൂ എന്നും ഹൈകോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും പരാമര്‍ശങ്ങള്‍ വിചാരണയെ ഒരുതരത്തിലും ബാധിക്കരുതെന്നും ഹൈകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Latest-News, Kerala, Molestation, High Court of Kerala, Court Order, High-Court, Wedding, Assault, Complaint, Police, Case, Verdict, Judge, Court, Top-Headlines, HC Verdict, Relationship Between Two Willing Adults Cannot Be Assault: Kerala High Court.< !- START disable copy paste -->

Post a Comment