Follow KVARTHA on Google news Follow Us!
ad

Held for burglary | വീട് കുത്തിത്തുറന്ന് 2.8 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസിൽ 19 കാരൻ അറസ്റ്റിൽ; ഒരാള്‍ ഓടിരക്ഷപ്പെട്ടു

Rajasthan native held for burglary, one flees#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) വീട് കുത്തിത്തുറന്ന് 2.8 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ രാജസ്താന്‍ സ്വദേശി അറസ്റ്റില്‍. അജ്മീര്‍ ജില്ലയിലെ മദന്‍ ബാഗ്‌സി (19) യാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ദീപക് ബാഗ്‌സി ഓടി രക്ഷപെട്ടതായാണ് വിവരം. ജൂലായ് രണ്ടിന് രാത്രി 10.30ഓടെ മദനും സുഹൃത്തും ഏലംകുളത്ത് വീട് കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും സ്ഥിരനിക്ഷേപ രസീതുകളും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
  
Kochi, Kerala, News, Top-Headlines, House, Theft, Robbery, Arrest, Case, Rajasthan, Police, Rajasthan native held for burglary, one flees.

'കടവന്ത്ര പൊലീസ് കേസെടുത്ത ശേഷം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട്, നഗരത്തിലെ ഒരു ഒളിത്താവളത്തില്‍ നിന്ന് ഇയാളെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. താനും സുഹൃത്തും ചേര്‍ന്ന് കൊച്ചിയിലെ ജിസിഡിഎ ഗസ്റ്റ് ഹൗസില്‍ മോഷണത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി.

കൊച്ചി വിട്ടതായി സംശയിക്കുന്ന ദീപകിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇരുവരും രാജസ്താനിലെ ജിപ്സി വിഭാഗത്തില്‍പ്പെട്ടവരാണ്. വിവിധ സംസ്ഥാനങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്', പൊലീസ് അറിയിച്ചു.

Keywords: Kochi, Kerala, News, Top-Headlines, House, Theft, Robbery, Arrest, Case, Rajasthan, Police, Rajasthan native held for burglary, one flees.

Post a Comment