Follow KVARTHA on Google news Follow Us!
ad

IMD Rainfall Alert | ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമായി; മഴ തുടരും

Rain will continue: IMD#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനാല്‍ മഴ തുടരും.  അടുത്ത 24 മണിക്കൂറില്‍ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ തീവ്രന്യൂനമര്‍ദം സഞ്ചരിക്കാനും തുടര്‍ന്ന് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഒമാന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
  
Thiruvananthapuram, Kerala, News, Top-Headlines, Alerts, Rain, Sea, Odisha, Gujarat, Maharashtra, Rain will continue: IMD.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഒഡീഷ തീരത്ത് മറ്റൊരു ന്യൂന മര്‍ദം നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാനാണ് സാധ്യത. ഗുജറാത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യൂന മര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയൊക്കെ  ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

Keywords: Thiruvananthapuram, Kerala, News, #Short-News, Top-Headlines, Alerts, Rain, Sea, Odisha, Gujarat, Maharashtra, Rain will continue: IMD.

Post a Comment