Follow KVARTHA on Google news Follow Us!
ad

PV Sindhu wins | സിംഗപൂര്‍ ഓപണില്‍ പിവി സിന്ധുവിന് കിരീടം; സ്വന്തമാക്കിയത് കന്നി നേട്ടം

PV Sindhu wins Singapore Open 2022, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
സിംഗപൂര്‍: (www.kvartha.com) സിംഗപൂര്‍ ഓപണില്‍ ഇന്‍ഡ്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് വനിതാ സിംഗിള്‍സ് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ വാങ് സിയിയെ 21-9 11-21 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പിവി സിന്ധു കിരീടമണിഞ്ഞത്.
        
Latest-News, Top-Headlines, World, Singapore-Open, PV Sindhu, Winner, Indian Team, Badminton Championship, Badminton, Sports, Player, Singapore Open 2022, PV Sindhu wins Singapore Open 2022.

സിംഗപൂര്‍ ഓപണ്‍ കിരീടം നേടുന്ന മൂന്നാമത്തെ ഇന്‍ഡ്യന്‍ ബാഡ്മിന്റണ്‍ താരവും രണ്ടാമത്തെ ഇന്‍ഡ്യന്‍ വനിതയുമാണ് സിന്ധു. സൈന നെഹ്വാള്‍ (2010), ബി സായ് പ്രണീത് (2017) എന്നിവര്‍ യഥാക്രമം വനിതാ, പുരുഷ സിംഗിള്‍സ് ഇനങ്ങളില്‍ നേരത്തെ വിജയം നേടിയിട്ടുണ്ട്.

ഈ വര്‍ഷത്തെ സിന്ധുവിന്റെ ആദ്യ സൂപര്‍ 500 കിരീടവും സിംഗപൂര്‍ ഓപണിലെ ആദ്യത്തെ മികച്ച നേട്ടവുമാണിത്. നേരത്തെ മോദി ഇന്റര്‍നാഷണലിലും സ്വിസ് ഓപണിലും സിന്ധു രണ്ട് സൂപര്‍ 300 കിരീടങ്ങള്‍ നേടിയിരുന്നു. ഇന്‍ഡ്യയ്ക്ക് വേണ്ടി രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയിട്ടുള്ള സിന്ധുവിന്റെ കരിയറിലെ 18-ാം കിരീടമാണിത്.

Keywords: Latest-News, Top-Headlines, World, Singapore-Open, PV Sindhu, Winner, Indian Team, Badminton Championship, Badminton, Sports, Player, Singapore Open 2022, PV Sindhu wins Singapore Open 2022.
< !- START disable copy paste -->

Post a Comment