Follow KVARTHA on Google news Follow Us!
ad

PSC Notification | ഉദ്യോഗാർഥികൾക്ക് അവസരം; പി എസ് സി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; തസ്തികകൾ ഏതൊക്കെയെന്നറിയാം

PSC invited applications for various vacancies#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജനറല്‍/എന്‍സിഎ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മിഷന്റെ വെബ്സൈറ്റിലൂടെ (www(dot)keralapsc(dot)gov(dot)in) അപേക്ഷ നല്‍കണം. പ്രായം 2022 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തി കണക്കാക്കും.

  




ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം

മെഡിക്കല്‍ ഓഫീസര്‍ -ഒഴിവ് ഒന്ന്,
ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് - ഒഴിവ് ഒന്ന്,
മോട്ടോര്‍ മെക്കാനിക്ക് - ഒഴിവ് ഒന്ന്,
ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രപ്പോളജി/ സോഷ്യോളജി)- ഒഴിവ് ഒന്ന്,
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് -2 (കന്നഡ) -ഒഴിവ് ഒന്ന്,
പാര്‍ട്ട് ടൈം ടൈലറിംഗ് ഇന്‍സ്ട്രക്ടര്‍-ഒഴിവ് ഒന്ന്
ചീഫ് സ്റ്റോര്‍ കീപ്പര്‍-ഒഴിവ് ഒന്ന്
ജൂനിയര്‍ അസിസ്റ്റന്റ് /ക്യാഷ്യര്‍/ടൈംകീപ്പര്‍/ അസിസ്റ്റന്റ് സ്റ്റോര്‍കീപ്പര്‍- 11 ഒഴിവ്
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് -രണ്ട് ഒഴിവ്


സ്പെഷല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം


ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ മാത്തമാറ്റിക്സ് -(പട്ടികവര്‍ഗം) -ഏഴ് ഒഴിവ്
മെഷിനിസ്റ്റ്(പട്ടികജാതി/പട്ടികവര്‍ഗം)- ഒഴിവ് ഒന്ന്
ബോട്ട് ലാസ്‌കര്‍ (പട്ടികവര്‍ഗം)- ഒഴിവ് ഒന്ന്


സ്പെഷല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം

ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (പട്ടികവര്‍ഗം) -മൂന്ന് ഒഴിവ്
എല്‍പി സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം പട്ടികവര്‍ഗം -ഒഴിവ് ഒന്ന്


എന്‍സിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം

അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ അറബിക് (പട്ടികജാതി- മൂന്ന്,പട്ടികവര്‍ഗം-1)
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (പട്ടികജാതി-1/പട്ടികവര്‍ഗം-3)
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഉര്‍ദു (പട്ടികജാതി-രണ്ടു)
അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍(പട്ടികവര്‍ഗം) -ഒഴിവ് 10
വെറ്റിനറി സര്‍ജന്‍ ഗ്രേഡ്-2 (പട്ടികവര്‍ഗം)- ഒഴിവുകള്‍ എട്ട്
എല്‍ഡി ടൈപ്പിസ്റ്റ് (മുസ്ലീം)-ഒഴിവ് ഒന്ന്
ഫോര്‍മാന്‍ -വുഡ് വര്‍ക്ഷോപ്പ് (ഈഴവ,തിയ്യ, ബില്ലവ)- ഒന്ന്


എന്‍സിഎ റിക്രൂട്ട്മെന്റ് ജില്ലാതലം

ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് ( ഈഴവ,തിയ്യ, ബില്ലവ, ലാറ്റിന്‍ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യന്‍/ വിശ്വകര്‍മ്മ, ഹിന്ദു നാടാര്‍, ധീരവ)-ഒഴിവുകള്‍ 9.
ഹൈസ്‌കൂള്‍ ടീച്ചര്‍ ഗണിതശാസ്ത്രം(കന്നഡ). കാസര്‍കോട്-പട്ടികജാതി ഒന്ന്, മുസ്ലീം-മൂന്ന്, ഹിന്ദു നാടാര്‍-ഒന്ന്.

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ യുപിഎസ് (അറബിക്) ഒബിസി, ഹിന്ദു, നാടാര്‍, എസ്സിസിസി, ധീരവ- 22 ഒഴിവുകള്‍. (കാസര്‍കോട്-ഒബിസി രണ്ട്, പട്ടികജാതി-ഒന്ന്, പട്ടികവര്‍ഗം-ഒന്ന്).

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ എല്‍പിഎസ് (അറബിക്) പട്ടികജാതി, പട്ടികവര്‍ഗം- 24 ഒഴിവുകള്‍ (കാസര്‍കോട് -പട്ടികജാതി ഒന്ന്)
ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ധീരവ, ഹിന്ദു നാടാര്‍)- ഒഴിവ് രണ്ട്.

ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 ഹോമിയോ (എസ്സിസിസി, ധീരവ, ഹിന്ദു നാടാര്‍, പട്ടികവര്‍ഗം) -അഞ്ച് ഒഴിവ്
പാര്‍ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് -ഒഴിവ് രണ്ട്.

പാര്‍ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ ഉറുദു (ലാറ്റിന്‍ കത്തോലിക്കാ/ ആംഗ്ലോ ഇന്ത്യന്‍) ഒഴിവ് ഒന്ന്

പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (പട്ടികജാതി) -അഞ്ച് ഒഴിവ്, കാസര്‍കോട് ഒന്ന്

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (വിമുക്തഭടന്‍) ( മുസ്ലീം,ധീരവ, എസ്ഐയുസി നാടാര്‍, ഹിന്ദു നാടാര്‍,ഒബിസി, എസ് സിസിസി) -25 ഒഴിവുകള്‍.

Keywords: Thiruvananthapuram, Kerala, News, Top-Headlines, PSC, Job, Unemployment, Online Registration, Online, PSC invited applications for various vacancies.

Post a Comment