തൃശൂര്‍: (www.kvartha.com) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഗോപിയാണ് മരിച്ചത്. രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കായി പുറത്തേക്കിറക്കിയപ്പോഴായിരുന്നു സംഭവം. അടുത്ത ബുധനാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയായിരുന്നു സംഭവം.
മോഷണക്കേസില്‍ ആറ് മാസത്തേക്ക് ശിക്ഷിക്കപ്പെട്ടയാളാണ് ഗോപി. മൃതദേഹം തൃശൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. വിയ്യൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.