Follow KVARTHA on Google news Follow Us!
ad

Prathyush released | തലശേരിയില്‍ കടല്‍പാലം കാണാന്‍ പോയ ദമ്പതികളെ ആക്രമിച്ച സംഭവം: പൊലീസ് തന്നെ തല്ലിച്ചതച്ചെന്ന് ജയില്‍ മോചിതനായ പ്രത്യൂഷ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thalassery,News,Released,Jail,Bail,Allegation,Police,Trending,Kerala,
തലശേരി: (www.kvartha.com) തലശ്ശേരിയില്‍ കടല്‍ പാലം കാണാന്‍ പോയ ദമ്പതികള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് ജയില്‍ മോചിതനായ പ്രത്യൂഷ്. ജാ
മ്യത്തിലിറങ്ങിയതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രത്യൂഷ്.

Prathyush  released from jail, Thalassery, News, Released, Jail, Bail, Allegation, Police, Trending, Kerala

സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് തന്നെ എസ് ഐ മര്‍ദിച്ചത്. എന്നാല്‍ താന്‍ പൊലീസിനെ മര്‍ദിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പൊലീസിനെതിരെയുള്ള പരാതിയുമായി നിയമനടപടി സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും പ്രത്യൂഷ് പറഞ്ഞു. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രത്യൂഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

തലശേരി സബ് ജയലില്‍ നിന്ന് ജാമ്യം ലഭിച്ച് ഇറങ്ങുമ്പോള്‍ മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയിരുന്നു. അഡ്വ.പി പ്രേമരാജനാണ് പ്രത്യൂഷിന് വേണ്ടി ഹാജരായത്.


Keywords: Prathyush  released from jail, Thalassery, News, Released, Jail, Bail, Allegation, Police, Trending, Kerala.


Post a Comment