Follow KVARTHA on Google news Follow Us!
ad

Memories | പ്രതാപ് പോത്തന്‍; അരങ്ങിലും അണിയറയിലും അതുല്യ പ്രതിഭ

Pratap Pothan; Unique talent, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-അസീസ് പട്‌ല

(www.kvartha.com) പ്രമുഖ നടനും, സംവിധായകനും, എഴുത്തുകാരനുമായ പ്രതാപ് പോത്തന്‍ എന്ന അതുല്യ പ്രതിഭയുടെ വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ തീരാനഷ്ടമായിരിക്കും. സിനിമാഭ്രമം കലശലായ 1980 ല്‍, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് കാസറഗോഡ് മിലന്‍ തിയറ്ററില്‍ ഒറ്റയ്ക്ക് 'ചാമരം' സിനിമ കാണുന്നത്, പ്രതാപ് പോത്തന്‍ ഒഴികെ മറ്റെല്ലാ നടീനടന്മാരും മറ്റു സിനിമയിലൂടെ പരിചിതമായിരുന്നു.
         
Article, Actor, Director, Film, Cinema, Writer, Kasaragod, Death, Fans, Pratap Pothan, Memories, Aziz Patla, Unique Talent, Pratap Pothan; Unique talent.

പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന സമ്പന്ന കുടുംബത്തിലെ വിനോദ് എന്ന കോളേജ് വിദ്യാര്‍ത്ഥി (പ്രതാപ് പോത്തന്‍), തനി നാട്ടിന്‍പുറത്തു നിന്നും തന്റെ മുറച്ചെറുക്കനും കാമുകനുമായ രവി (രതീഷ്) യെയും ആ നാട്ടിന്‍പുറത്തെയും മനസ്സില്ലാ മനസ്സോടെ അകന്നു നില്‍ക്കേണ്ടി വന്ന ലക്ച്ചറര്‍ ഇന്ദു (സെറീന വഹാബ്) മായി പ്രണയത്തിലാവുന്നതാണു കഥയുടെ ഇതിവൃത്തം.

1978 ല്‍ ഭരതന്റെ തന്നെ സംവിധാനത്തില്‍ വിരിഞ്ഞ മറ്റൊരു പ്രണയ ഹിറ്റ് സിനിമയായ 'രതിനിര്‍വേദ' ത്തില്‍, തന്നെക്കാള്‍ അഞ്ചോ ആറോ വയസ്സിനു മൂപ്പുള്ള അയല്‍പക്കത്തെ ചേച്ചിയെ പ്രണയിക്കുന്ന പപ്പുവിനെ അനശ്വരമാക്കിയ ചിത്രത്തെക്കാളും ജനങ്ങള്‍, പ്രത്യേകിച്ചും യുവാക്കളും കോളേജ് വിദ്യാര്‍ഥികളും നെഞ്ചിലേറ്റിയ കാമ്പസ് റൊമാന്റിക് സിനിമയായിരുന്നു 'ചാമരം'. ആ സിനിമയില്‍ 'വിനോദ്' എന്ന പ്രതാപ് പോത്തന്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു, കഥ പ്രശസ്ത എഴുത്തുകാരനും, തിരക്കഥാകൃത്തുമായ ബാലകൃഷ്ണന്‍ മാങ്ങാട്‌ന്റെതായിരുന്നു എന്നറിഞ്ഞതില്‍ വളരെ അഭിമാനം കൊണ്ട നിമിഷം, കഥാന്ത്യം ഒരു ട്രാജെഡി ആയിപ്പോയി എന്നതില്‍ ഇന്നും മനസ്സ് വിങ്ങുന്നു.

ആരാവത്തിലെ 'കൊക്കരെക്കൊ'യും തകരയിലെ 'തകര'യും ആ അതുല്യ പ്രതിഭയുടെ നടനവൈഭവവും, അഭിനയചാതുരിയും ഏതു സാധാരണക്കാരനും തിരിച്ചറിയും. 'മദ്രാസ് പ്ലേയര്‍സ്' എന്ന നാടക സംഘത്തിന്റെ ഭാഗമായ പ്രതാപ് പോത്തന്‍ ബര്‍ണാഡ്ഷായുടെ നാടകം അരങ്ങ് തകര്‍ക്കുന്ന രംഗത്തിലാണ്, തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രശസ്ത സംവിധായകന്‍ ഭരതന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭരതന്റെ 'ആരവം' സിനിമയിലെ അഭിനയ മികവ് പിന്നീടൊരിക്കലും ആ നടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കാവ്യാത്മകഥയുടെയും, കാല്പനികതയുടേയും പരിവേഷം തന്മയത്വത്തോടെ നിറഞ്ഞാടിയത് കൊണ്ടാണ് ആരാധകര്‍ അദ്ദേഹത്തിന്റെ സിനിമയ്ക്ക് ഒരു സെലെകടിവ് പരിവേഷം ചാര്‍ത്തിയത്, പ്രേക്ഷകമനസ്സില്‍ എന്നും ജീവനുള്ള കഥാപാത്രമായി നിറഞ്ഞാടിയതും. 1995 ല്‍ ഇടക്കാല വിരാമം കുറിച്ച പ്രതാപ് പോത്തന്‍ 2005 ല്‍ സിനിമാ ലോകത്തേക്ക് തിരിച്ചു വന്ന നടനെ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, കൂടുതലും ക്യാരക്ടര്‍ റോളില്‍ തിളങ്ങിയ നടനവിസ്മയം ഉത്തരവാദിത്തമുള്ള പല കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കി, 2012 ല്‍ ലാല്‍ ജോസ് സവിധാനം ചെയ്ത 'അയാളും ഞാനും തമ്മില്‍', പൃഥ്വിരാജ് സുകുമാരന്റെ കൂടെ അഭിനയിച്ച ഡോക്ടറുടെ റോള്‍ എന്നിവ എക്കാലത്തെയും മികച്ച നാട്യമായിരുന്നു. ആ മഹാ പ്രതിഭയുടെ വിയോഗത്തില്‍ ഒരു നുള്ള് കണ്ണീര്‍പ്പൂക്കള്‍..

Keywords: Article, Actor, Director, Film, Cinema, Writer, Kasaragod, Death, Fans, Pratap Pothan, Memories, Aziz Patla, Unique Talent, Pratap Pothan; Unique talent.
< !- START disable copy paste -->

Post a Comment