New Business Begins | കത്തും മണിയോര്‍ഡറുമെല്ലാം പഴങ്കഥ; ഇനി ദോശയും, ഇഡ്ഡലി മാവും; പുതിയ പദ്ധതിയുമായി തപാല്‍ വകുപ്പ്; ബെംഗ്ലൂറില്‍ പ്രവര്‍ത്തനം തുടങ്ങി

 


ബെംഗ്ലൂറു: (www.kvartha.com) പോസ്റ്റുമാന്‍ ഇനി കത്തും മണിയോര്‍ഡറും മാത്രമല്ല ദോശയും, ഇഡ്ലി മാവും വീട്ടുപടിക്കല്‍ എത്തിക്കും. പുതിയ പദ്ധതിയുടെ പ്രവര്‍ത്തനം തപാല്‍ വകുപ്പ് ബെന്‍ഗ്ലൂറില്‍ ആരംഭിച്ചു. കാലത്തിനനുസരിച്ച് വകുപ്പിനെ വൈവിധ്യവല്‍കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം. 

ആദ്യ ബാച് മാവിന്റെ പാകറ്റുകള്‍ തിങ്കളാഴ്ച നഗരത്തിലെ ഏതാനും വീടുകളില്‍ എത്തിച്ചു. ഈ വ്യാപാരം കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കാനായാല്‍ ഭാവിയില്‍ വലിയ വരുമാന സാധ്യതയാണ് വകുപ്പ് കാണുന്നത്.

New Business Begins | കത്തും മണിയോര്‍ഡറുമെല്ലാം പഴങ്കഥ; ഇനി ദോശയും, ഇഡ്ഡലി മാവും; പുതിയ പദ്ധതിയുമായി തപാല്‍ വകുപ്പ്; ബെംഗ്ലൂറില്‍  പ്രവര്‍ത്തനം തുടങ്ങി

ബെംഗ്ലൂറിലുടനീളം പൈലറ്റ് അടിസ്ഥാനത്തില്‍ ജനപ്രിയ ഹലിമാന്‍ ഗ്രൂപില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വിതരണം ആരംഭിച്ചതായി കര്‍ണാടക സര്‍കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജെനറല്‍ (CPMG) എസ് രാജേന്ദ്ര കുമാര്‍ പറഞ്ഞു.

പുതിയ സംരംഭത്തെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

തപാല്‍ വകുപ്പിന്റെ പതിവ് വിതരണ സമയം കഴിഞ്ഞാലും ബിസിനസ് പാഴ്സലുകള്‍ നിലവില്‍ വകുപ്പ് ബുകുചെയ്യുന്നുണ്ട്. ചെറിയ രീതിയില്‍ തുടങ്ങിയതാണെങ്കിലും ജനപ്രീതി വര്‍ധിച്ചാല്‍ ഫുഡ് വ്യാപാരത്തില്‍ ഏര്‍പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന രീതിയാണ് പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നത്. അത് തപാല്‍ വകുപ്പിന് ആകര്‍ഷകമായ ബിസിനസ് മേഖലയായി മാറും.

ഇപ്പോള്‍ തപാല്‍ വിതരണ ജീവനക്കാര്‍ തന്നെയാണ് ഇത്തരം ജോലി ചെയ്യുന്നതെങ്കിലും, പൊതുജനങ്ങളില്‍ നിന്നും കൂടുതല്‍ ആവശ്യം ഉയര്‍ന്നുവന്നാല്‍ ഭാവിയില്‍ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കാന്‍ കഴിയും.

എന്നാല്‍ ഭക്ഷണ വിതരണം ചെയ്യുന്ന മറ്റ് ഓണ്‍ലൈന്‍ ഏജന്റുമാരുമായുള്ള മത്സരം അദ്ദേഹം തള്ളിക്കളഞ്ഞു. 'റെസ്റ്റോറന്റുകളില്‍ നിന്ന് ഉടനടി ഭക്ഷണം വിതരണം ചെയ്യുന്ന ആപുകളില്‍ നിന്ന് വ്യത്യസ്തമായി, ഭക്ഷണം തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ മാത്രമേ ഞങ്ങളുടെ വകുപ്പ് വിതരണം ചെയ്യുകയുള്ളൂ. ഹാലിമാനോ മറ്റ് സ്ഥാപനങ്ങള്‍ക്കോ കേടുവരുന്ന ഉല്‍പന്നം ടെട്രാ പാകുകളില്‍ വയ്ക്കാന്‍ കഴിയുമെങ്കില്‍, കുറച്ച് ആളുകള്‍ക്ക് ഇത് പുതുമയുള്ള കാര്യമായിരിക്കും.

ബിസിബെലെ ബാത്, ഖരാബത്, കേസരിബത്, നെയ്യ് പൊങ്കല്‍ എന്നിവയുടെ റെഡി ടു ഈറ്റ് മിശ്രിതങ്ങളും ചട്ണി പൊടിയുമാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ബിസിനസ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്റര്‍ ജെനറല്‍ വി താര പറഞ്ഞു.

തിങ്കളാഴ്ച 22 പാഴ്സലുകളാണ് ബുക് ചെയ്തത്. ഇതില്‍ ഉപഭോക്താവിനെ കിട്ടാത്തതിനാല്‍ ഒരെണ്ണം മാത്രം എത്തിക്കാനായില്ല. ബാക്കിയുള്ളവ ഈസ്റ്റ് ബെംഗ്ലൂറു, സൗത് ബെംഗ്ലൂറു, പശ്ചിമ ബെംഗ്ലൂറു എന്നിവിടങ്ങളിലെ വീടുകളില്‍ എത്തിച്ചു.

Keywords: Postal department begins delivery of Dosa batter at doorsteps in Bengaluru, Bangalore, News, Business, Food, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia