തൃശൂര്‍: (www.kvartha.com) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ പോക്‌സോ കേസ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. ചെറുങ്ങോരന്‍ (81) ആണ് മരിച്ചത്. മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോക്‌സോ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു ഇയാള്‍.
മുളങ്കുന്നത്ത് കാവ് ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലെ പ്രിസനേഴ്‌സ് സര്‍വയലന്‍സ് വാര്‍ഡില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
Keywords: News,Kerala,State,Prison,Jail,Accused,Treatment, POCSO case suspect died while undergoing treatment in Viyyur Central Jail