പാലക്കാട്: (www.kvartha.com) പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസ് പ്രതിയും പ്രതിയുടെ ബന്ധുക്കളുമടക്കം തട്ടിക്കൊണ്ടുപോയ അതിജീവിതയായ പത്തുവയസ്സുകാരിയെ കഴിഞ്ഞ ദിവസം ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നുമാണ് കണ്ടെത്തിയത്.
2021-ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ ബന്ധു തന്നെയാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിനുശേഷം, കോടതി ഉത്തരവ് പ്രകാരം കുട്ടി മുത്തശ്ശിക്കും വലിയമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
പോക്സോ കേസിന്റെ വിചാരണ ശനിയാഴ്ച കോടതിയില്‍ നടക്കാനിരിക്കെയാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പെണ്‍കുട്ടിയെ മുത്തശ്ശിയുടെ വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയത്. നമ്പര്‍പ്ലേറ്റ് മറച്ചുവെച്ച കാറിലും വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ബൈകിലുമെത്തിയാണ് തട്ടിക്കൊണ്ടുപോയത്.
വിചാരണയ്ക്കുമുമ്പ് കുട്ടിയെ സ്വാധീനിക്കാനാവും തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും തട്ടികൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നു. ഇവര്‍ പ്രതിയെ രക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ ചെറിയച്ഛനാണ് പോക്സോ കേസിലെ പ്രതി.
Keywords: POCSO case: Parents arrested for kidnapping survivor, Palakkad, News, Police, Arrested, Molestation, Trending, Kerala.