Follow KVARTHA on Google news Follow Us!
ad

State of emergency | ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Sri Lanka,News,Politics,Protesters,Trending,World,
കൊളംബോ: (www.kvartha.com) രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. മാലിദ്വീപിലുള്ള പ്രസിഡന്റ് ഗോതാബായ രജപക്സെ യു എ ഇയിലേക്ക് കടക്കുമെന്നാണ് വിവരം. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫിസും വളഞ്ഞിരിക്കുകയാണ്.

PM Ranil Wickreme singhe declares state of emergency across Sri Lanka, Sri Lanka, News, Politics, Protesters, Trending, World

പ്രതിഷേധം വീണ്ടും കനത്തതോടെ വലിയ തോതിലുള്ള സൈനികവിന്യാസമാണ് കൊളംബോയില്‍ കാണാന്‍ കഴിയുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പ്രതിക്ഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വളഞ്ഞു. സൈന്യം ഓഫിസിന് ചുറ്റും സുരക്ഷാവലയം തീര്‍ത്തു. 1000 കണക്കിനാളുകള്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. പ്രസിഡന്റ് ഗോതാബായ രജപക്‌സെ രാജിവെക്കില്ലെന്ന് വന്നതോടെയാണ് ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്.

ജനകീയ പ്രതിക്ഷേധങ്ങള്‍ക്കിടയില്‍ നിന്നാണ് ഗോതാബായ രാജപക്‌സെ രാവിലെ രാജ്യം വിട്ടത്. ഗോതാബായയും കുടുംബവും ചൊവ്വാഴച് രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തന്നെ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനികവിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് പാര്‍ലമെന്‍ഡിന്റെ സ്പീകര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമദ് നശീദും ഇടപെട്ടതോടെ പിന്നീട് വിമാനം ഇറക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

പ്രസിഡന്റ് രാജിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ അവസാന നിമിഷം പ്രസിഡന്റ് ചില ഉപാധികള്‍ മുന്നോട്ട് വച്ചു. ഇതിനു ശേഷം മാലിദ്വീപിലേക്ക് കടന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഗോതാബായയുടെ നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്.
 
പ്രസിഡന്റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല. എന്ന് രാജിവെക്കുന്നോ അതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പ്രസിഡന്റിന്റെ കൊട്ടാരം, ഓഫിസ്, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. എന്നാല്‍ ഇപ്പോള്‍ അത് പാര്‍ലമെന്റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.

Keywords: PM Ranil Wickreme singhe declares state of emergency across Sri Lanka, Sri Lanka, News, Politics, Protesters, Trending, World.

Post a Comment