Follow KVARTHA on Google news Follow Us!
ad

Photo Controversy | പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോടോ ഗ്രാഫര്‍; കൃത്രിമം നടന്നിട്ടില്ല, സെല്‍ഫി എടുത്തത് തന്റെ ഫോണില്‍ നിന്നുമെന്ന് വെളിപ്പെടുത്തല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Trending,Dileep,Police,Kerala,Cine Actor,
കൊച്ചി: (www.kvartha.com) പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോടോ ഗ്രാഫര്‍ ബിദിലിന്റെ വെളിപ്പെടുത്തല്‍. 

സുനിയും ദിലീപും ഒന്നിച്ചുള്ള ഫോടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്നുപറഞ്ഞ ബിദില്‍ ഷൂടിംഗ് ലൊകേഷനില്‍ വെച്ച് തന്റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും അതില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഫോടോയും പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.

നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ആര്‍ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസിനെ പൂര്‍ണമായും തള്ളിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലൊകേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്.

Photographer says R Srelekha's claim that Pulsar Suni and Dileep's morphed the picture together is wrong, Kochi, News, Trending, Dileep, Police, Kerala, Cine Actor


Keywords: Photographer says R Srelekha's claim that Pulsar Suni and Dileep's morphed the picture together is wrong, Kochi, News, Trending, Dileep, Police, Kerala, Cine Actor.

Post a Comment