Follow KVARTHA on Google news Follow Us!
ad

Tiger Fear | വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങി; സുല്‍ത്താന്‍ ബത്തേരിയില്‍ വിവിധ മേഖലകളിലെ ജനങ്ങള്‍ ആശങ്കയില്‍

People afraid of tiger attack in Sultan Bathery#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വയനാട്: (www.kvartha.com) സുല്‍ത്താന്‍ ബത്തേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും ആശങ്ക പടര്‍ത്തി കടുവയുടെ സാനിധ്യം. ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാകുന്നുവെന്ന് പരാതി. ബത്തേരിയിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്കും ആശങ്കയേറുകയാണ്. കടുവ കുഞ്ഞുങ്ങളെ അടക്കം ഇവിടെ കാണാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

രണ്ട് മാസം കൊണ്ട് ബത്തേരി നഗരമേഖലയിലെ വിവിധയിടങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കടുവയെത്തിയത് വാകേരി ഏദന്‍വാലി എസ്റ്റേറ്റിലാണ്. ഇവിടെയുള്ള വളര്‍ത്തുനായയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. കടുവ ഇറങ്ങിയതിന്റെ വീഡിയോ പുറത്ത് വന്നത്തോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇവിടെ കടുവ ശല്യം പതിവാണെന് നാട്ടുകാര്‍ പരാതി പെടുന്നു.

എസ്റ്റേറ്റിലെ 100 കണക്കിന് തൊഴിലാളികള്‍ ദിവസേനെ നടന്നു പോകുന്ന വഴിയരികിലാണ് സാനിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന 100 കണക്കിന് പേരാണ് പ്രതിസന്ധിയിലായത്. ജീവന്‍ പണയംവച്ചാണ് ഇവരെല്ലാം രാവിലെ ജോലിക്ക് വരുന്നത്.

News,Kerala,State,Wayanad,tiger,Animals,Top-Headlines,Labours,Sulthan Batheri,Tiger, People afraid of tiger attack in Sultan Bathery


അതേസമയം, ബത്തേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബീനാച്ചി എസ്റ്റേറ്റ് കടുവകളുടെ വിഹാര കേന്ദ്രമായി മാറിയെന്നും നാട്ടുകാര്‍ പറഞ്ഞു. മധ്യപ്രദേശ് സര്‍കാരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് സംസ്ഥാന സര്‍കാര്‍ ഏറ്റെടുക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ബത്തേരിയിലെ കടുവ ഭീതി അകറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കും.

Keywords: News,Kerala,State,Wayanad,tiger,Animals,Top-Headlines,Labours,Sulthan Batheri,Tiger, People afraid of tiger attack in Sultan Bathery 

News,Kerala,Wayanad,Sulthan Batheri,Again the tiger descended in Wayanad; People of various sectors are worried in Sultan Bathery

Post a Comment