Follow KVARTHA on Google news Follow Us!
ad

Man died | ബൊലേറോ ഇടിച്ചു പരുക്കേറ്റ കാല്‍നടയാത്രികന്‍ ചികിത്സയ്ക്കിടെ മരിച്ചു

Pedestrian who was hit by a bolero died during treatment, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കൊളച്ചേരി മുക്ക് പാടിച്ചാല്‍ നോബിള്‍ ക്രഷറിക്ക് മുന്‍പില്‍ നിയന്ത്രണം വിട്ട ബെലോറോ ജീപ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍ നടയാത്രക്കാരന്‍ മരണമടഞ്ഞു. കമ്പില്‍ പന്ന്യക്കണ്ടിയിലെ പി പി റാസിഖാ(40)ണ് മരണമടഞ്ഞത്. 
       
Latest-News, Kerala, Accident, Top-Headlines, Obituary, Died, Treatment, Kannur, Pedestrian who was hit by a bolero died during treatment.

കഴിഞ്ഞ 16നായിരുന്നു അപകടം. ക്രഷറിയില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനു ശേഷം കൊളച്ചേരി മുക്ക് ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന റാസിഖിനെ ബൊലേറോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് നിലഗുരുതരമായതിനെ തുടര്‍ന്ന് മരണമടഞ്ഞത്.
         
ഭാര്യ: ഫാത്വിമ. മക്കള്‍: മുഹമ്മദ് റസീന്‍, മുഹമ്മദ് റൈഹാന്‍, ഇസാന്‍.

Keywords: Latest-News, Kerala, Accident, Top-Headlines, Obituary, Died, Treatment, Kannur, Pedestrian who was hit by a bolero died during treatment.
< !- START disable copy paste -->

Post a Comment