College students clash | പാലേമാട് കോളജ് വിദ്യാര്‍ഥികള്‍ നടുറോഡില്‍ ഏറ്റുമുട്ടി; ദൃശ്യങ്ങള്‍ പുറത്ത്
Jul 14, 2022, 17:43 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) നിലമ്പൂര്‍ പാലേമാട് നടുറോഡില്‍ കോളജ് വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍. ശ്രീവിവേകാനന്ദ കോളജിലെ വിദ്യാര്‍ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കോളജ് ഗേറ്റിന് പുറത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വിദ്യാര്‍ഥികള്‍ തമ്മില്‍ കഴിഞ്ഞ ആഴ്ചമുതല്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ചയായാണ് ഇപ്പോഴത്തെ കൂട്ടത്തല്ല്. സംഭവത്തില്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.
പ്രശ്നം പരിഹരിക്കാന്‍ വിദ്യാര്‍ഥികളെയും കോളജ് അധികൃതരെയും വിളിച്ചുവരുത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് പറയാനുള്ളത് കേട്ടശേഷം സംഭവത്തില്‍ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
Keywords: Palemad college students clashed in the middle of the road; The visuals are out, Malappuram, News, Police, Attack, Students, Hospital, Clash, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

