Follow KVARTHA on Google news Follow Us!
ad

Found Dead | പാലക്കാട് മഹിളാമോര്‍ച നേതാവ് തൂങ്ങിമരിച്ച നിലയില്‍


പാലക്കാട്: (www.kvartha.com) മഹിളാമോര്‍ച നേതാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണ് (27) മരിച്ചത്. രാജന്‍-തങ്കം ദമ്പതികളുടെ മകളാണ്.

മഹിളാമോര്‍ച പാലക്കാട് മണ്ഡലം ട്രഷററാണ്. ഞായറാഴ്ച് വൈകിട്ട് നാലിന് മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

News,Kerala,State,Local-News,palakkad,Death,Obituary,Police,Case, Palakkad Mahila Morcha leader found dead hanged


സംഭവത്തില്‍ പാലക്കാട് നോര്‍ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതല്‍ നടപടിയെന്നും പൊലീസ് പറഞ്ഞു. മക്കള്‍: രാംചരണ്‍, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.


Keywords: News,Kerala,State,Local-News,palakkad,Death,Obituary,Police,Case, Palakkad Mahila Morcha leader found dead hanged

Post a Comment