Body recovered | സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്‍ഡ്യക്കാരന്റെ കൂടി മൃതദേഹം കണ്ടെടുത്തു; മറ്റ് 2 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

 


സലാല: (www.kvartha.com) ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്‍ഡ്യക്കാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

Body recovered | സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്‍ഡ്യക്കാരന്റെ കൂടി മൃതദേഹം കണ്ടെടുത്തു; മറ്റ് 2 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കഴിഞ്ഞ ഞായറാഴ്ച സലാല മുഗ്സൈല്‍ ബീചില്‍ ആണ് അപകടം നടന്നത്. യുഎഇയില്‍ നിന്നും അവധി ആഘോഷിക്കാനായി ഒമാനിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ ഉത്തരേന്‍ഡ്യക്കാരാണെന്നാണ് റിപോര്‍ടുകള്‍.

എട്ട് ഇന്‍ഡ്യക്കാരായിരുന്നു തിരയില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബാരികേഡ് മറികടന്ന് ഫോടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ കടലില്‍ വീണത്. അഞ്ചുപേരെയാണ് കാണാതായത്. ഇവരില്‍ രണ്ട് ഇന്‍ഡ്യക്കാരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കടലില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ ഉള്‍പെടെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. 30 അംഗ പ്രത്യേക റെസ്‌ക്യൂ ടീമാണ് തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

Keywords: One more body recovered from Al-Mughsail beach, Oman, News, Dead Body, UAE, Missing, Gulf, World.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia