Follow KVARTHA on Google news Follow Us!
ad

Stray Dogs Attack | 'വീട്ടുമുറ്റത്ത് കളിക്കവെ തെരുവ് നായ്ക്കള്‍ ഒന്നര വയസുകാരനെ കടിച്ച് വലിച്ചിഴച്ചു'; ഗുരുതര പരിക്ക്; ആഴത്തിലുള്ള 22 മുറിവുകളെന്ന് അധികൃതര്‍

One and a half-year-old boy injured in an attack by stray dogs#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com) വീട്ടുമുറ്റത്ത് കളിക്കവെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര വയസുകാരന് ഗുരുതര പരിക്കേറ്റതായി പരാതി. പൊന്നാനി തൃക്കാവ് സ്വദേശി ശബീറിന്റെ മകനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്ക്കള്‍ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. ദേഹത്ത് ആഴത്തിലുള്ള 22 മുറിവുകളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  
News, Kerala, Malappuram, Kerala, News, Top-Headlines, Dog, Attack, Boy, Complaint, Thrissur, One and a half-year-old boy injured in an attack by stray dogs.

ആറ് മാസത്തിനകം തെരുവുനായകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. കച്ചവടക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇവ ശല്യമായി നിലനില്‍ക്കുകയാണ്. ഇതിനെതിരെ മുനിസിപാലിറ്റിക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ മറുപടിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പ്രദേശ വാസികൾ ആരോപിച്ചു. എത്രയും പെട്ടന്ന് അധികൃതർ നടപടി എടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

Keywords; News, Kerala, Malappuram, Kerala, News, Top-Headlines, Dog, Attack, Boy, Complaint, Thrissur, One and a half-year-old boy injured in an attack by stray dogs.
< !- START disable copy paste -->

Post a Comment