Follow KVARTHA on Google news Follow Us!
ad

Protest Banned | 'പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ല; 60 ലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്'

'No protest, dharna or satyagraha in Parliament premises'; New order issued#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) പാര്‍ലമെന്റില്‍ അഴിമതിയടക്കം 60 ലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രടറി ജനറലാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ്  ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമല്ല. 

'അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കോവിഡ് പരത്തുന്നവന്‍, ഖലിസ്താനി, വിനാശ പുരുഷന്‍' തുടങ്ങി 60 ലേറെ വാക്കുകളെ പാര്‍ലമെന്റിന് ഉള്ളില്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. 

അന്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക് സഭ സ്പീകറുടെ പുതിയ ഉത്തരവ് തള്ളി പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ലെന്ന പുതിയ ഉത്തരവ്.

News,National,India,Parliament,BJP,Top-Headlines,Congress, 'No protest, dharna or satyagraha in Parliament premises'; New order issued


അതേസമയം, പാര്‍ലമെന്റില്‍ 60 ലേറെ വാക്കുകള്‍ വിലക്കിയ ലോക് സഭ സ്പീകറുടെ നിലപാട് തള്ളി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. ലോക് സഭ സെക്രടറിയേറ്റിന്റെ നിര്‍ദേശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പറിയിച്ചു. സര്‍കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോന്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. 

പുതിയ ഇന്‍ഡ്യയുടെ ഡിക്ഷണറിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോന്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക് ലെറ്റ് തയ്യാറാക്കിയതിന് ലോക് സഭ സ്പീകര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് കോന്‍ഗ്രസിന്റെ തീരുമാനം.

Keywords: News,National,India,Parliament,BJP,Top-Headlines,Congress, 'No protest, dharna or satyagraha in Parliament premises'; New order issued

Post a Comment