Follow KVARTHA on Google news Follow Us!
ad

Citizenship Amendment Bill | നേപാള്‍ പാര്‍ലമെന്റ് രാജ്യത്തെ ആദ്യത്തെ പൗരത്വ ഭേദഗതി ബില്‍ പാസാക്കി; അംഗീകരിച്ചത് 2 വര്‍ഷത്തിലേറെ നീണ്ട ചര്‍ചകള്‍ക്ക് ശേഷം

Nepal's Parliament Passes 1st Citizenship Amendment Bill, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാഠ്മണ്ഡു: (www.kvartha.com) രണ്ട് വര്‍ഷത്തിലേറെയായി ചര്‍ചയിലായിരുന്ന രാജ്യത്തെ ആദ്യത്തെ പൗരത്വ ഭേദഗതി ബില്‍ നേപാള്‍ പാര്‍ലമെന്റ് പാസാക്കി. 2020 മുതല്‍ ജനപ്രതിനിധി സഭയില്‍ ബില്‍ ചര്‍ച ചെയ്യപ്പെടുകയാണെങ്കിലും നേപാളിലെ പുരുഷന്മാരെ വിവാഹം കഴിക്കുന്ന വിദേശ വനിതകള്‍ക്ക് പൗരത്വം ലഭിക്കുന്നതിന് ഏഴ് വര്‍ഷത്തെ കാത്തിരിപ്പ് കാലയളവ് സംബന്ധിച്ച് ചില വ്യവസ്ഥകളില്‍ രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഇത് അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
                
Latest-News, World, Top-Headlines, Nepal, Parliament, Government, Ministry, Political Party, Country, Nepal Parliament, Citizenship Amendment Bill, Nepal's Parliament Passes 1st Citizenship Amendment Bill.

ബുധനാഴ്ച പാര്‍ലമെന്റിന്റെ ജനപ്രതിനിധിസഭയുടെ യോഗത്തില്‍, ആഭ്യന്തര മന്ത്രി ബാല കൃഷന്‍ ഖണ്ഡ് പൗരത്വ ഭേദഗതി ബില്‍ എംപിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. നേപാള്‍ പൗരത്വ നിയമം 2006 ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഭരണഘടന നിര്‍ദേശിക്കുന്ന പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാതാപിതാക്കള്‍ നേപാള്‍ പൗരന്മാരായിരിക്കെ പൗരത്വ സര്‍ടിഫികറ്റ് ലഭിക്കാത്ത ആയിരക്കണക്കിന് ആളുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പൗരത്വ സര്‍ടിഫികറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും നിഷേധിക്കുകയാണ്. ഈ പുതിയ ബിലിനെ പിന്തുണക്കാനും പുതിയ നിയമങ്ങള്‍ ഉണ്ടാക്കി നിയമം നടപ്പിലാക്കുന്നതിലേക്ക് മുന്നേറാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന പ്രതിപക്ഷമായ സിപിഎന്‍-യുഎംഎല്‍ അംഗങ്ങള്‍ ബിലിലെ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച, നേപാള്‍ സര്‍കാര്‍ പൗരത്വ ബില്‍ ജനപ്രതിനിധിസഭയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Keywords: Latest-News, World, Top-Headlines, Nepal, Parliament, Government, Ministry, Political Party, Country, Nepal Parliament, Citizenship Amendment Bill, Nepal's Parliament Passes 1st Citizenship Amendment Bill.
< !- START disable copy paste -->

Post a Comment