Follow KVARTHA on Google news Follow Us!
ad

Necessity of Reciting Ramayana | രാമായണ പാരായണം കര്‍ക്കിടകമാസത്തില്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ഇതാണ്

Necessity of reciting Ramayana in the month of Karkkidaka#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) മനുഷ്യനുണ്ടായ കാലം മുതല്‍ ലോകത്ത് നന്മയും തിന്മയും ഉണ്ട്. ഇവ തമ്മില്‍ ശക്തമായ പോരാട്ടവുമുണ്ട്. അതായത് രാമനും രാവണനും അന്ന് മുതലേ ഉണ്ടെന്ന് അര്‍ഥം. രാമ-രാവണ യുദ്ധം പല കാലങ്ങളില്‍ പല രൂപത്തിലും ഭാവത്തിലും ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. വിജയം നന്മയ്ക്കൊപ്പമാണ് എന്നും നിന്നിട്ടുള്ളതെങ്കിലും തിന്മയുടെ കരാളഹസ്തങ്ങള്‍ കരുത്താര്‍ജിക്കുന്ന സമയവുമുണ്ട്.

ചില പ്രത്യേക രീതിയിലുള്ള മിടിപ്പ് പ്രകൃതിയിലുണ്ടാക്കാന്‍ ഋതുക്കള്‍ക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യണമെന്ന് പഴമക്കാര്‍ പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിന്റെയും പ്രതീക്ഷകളുടെയും മാസം കൂടിയാണ് കര്‍ക്കിടകം.

രാവിലെ എഴുനേറ്റ് കുളിച്ച് ശുദ്ധിവരുത്തി, നിലവിളക്ക് തെളിച്ച് രാമായണം തൊട്ട് വന്ദിച്ചാണ് പാരായണം തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. രാമായണ മാസത്തില്‍ ആരണ്യകാണ്ഡം വായിക്കാറില്ല. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധഭാഗമായ 'ഉത്തരരാമായണവും ചിലര്‍ പാരായണം ചെയ്യാറുണ്ട്.

News,Kerala,State,Thiruvananthapuram,Ramayanamasam,Top-Headlines,Trending, Necessity of reciting Ramayana in the month of Karkkidaka


ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാന്‍ രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാല്‍ സന്ധ്യാസമയങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്റെ സന്ധ്യാവന്ദനം മുടക്കുമത്രെ. ഇതൊരു പ്രദേശികമായ ഒരു സങ്കല്പമാണ്.

Keywords: News,Kerala,State,Thiruvananthapuram,Ramayanamasam,Top-Headlines,Trending, Necessity of reciting Ramayana in the month of Karkkidaka

Post a Comment