Follow KVARTHA on Google news Follow Us!
ad

Attappady Murder Case | അട്ടപ്പാടിയില്‍ ആള്‍കൂട്ട മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയും മരിച്ചു

Native of Kannur died after being attacked by a mob in Attapadi#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) അട്ടപ്പാടിയില്‍ ആള്‍കൂട്ടത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയും മരിച്ചു. തൃശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിനായകനാണ് മരിച്ചത്. ഇയാളുടെ ഒപ്പം മര്‍ദനമേറ്റ സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചിരുന്നു. 

വിനായകനെ പ്രതികള്‍ നാല് ദിവസമായി കസ്റ്റഡിയില്‍വച്ച് മര്‍ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതുമൂലം വിനായകന്റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കേസില്‍ ഇതുവരെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ്, മര്‍ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും കിളികളെ കൊല്ലുന്ന തോക്ക് കണ്ണൂരില്‍ നിന്ന് എത്തിച്ച് നല്‍കാം എന്ന ഉറപ്പില്‍, പ്രതികളില്‍ നിന്ന് നന്ദകിഷോറും വിനായകനും ഒരുലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തുമില്ല, പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല, ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

News,Kerala,State,Murder case,Death,Crime,Killed,hospital,Treatment,Local-News, Native of Kannur died after being attacked by a mob in Attapadi


പ്രതികള്‍ വടികളും ഇരുമ്പും പൈപും കൊണ്ടാണ് യുവാക്കളെ മര്‍ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നന്ദകിഷോര്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയ്ക്ക് ഗുരുതരമായി മര്‍ദനമേറ്റതാണ് നന്ദകിഷോറിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടിലുണ്ടായിരുന്നു.

Keywords: News,Kerala,State,Murder case,Death,Crime,Killed,hospital,Treatment,Local-News, Native of Kannur died after being attacked by a mob in Attapadi



Post a Comment