Jayarajan against Sudhakaran | കണ്ണൂരില്‍ കെ പി സി സി അധ്യക്ഷനെതിരെ വ്യക്തിഗത ആക്ഷേപവുമായി എം വി ജയരാജന്‍
Jul 1, 2022, 21:38 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും സി പി എം - കോണ്‍ഗ്രസ് രാഷ്ട്രീയ പോര് കടുക്കുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ വ്യക്തിഗത ആക്ഷേപവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ രംഗത്തെത്തി.
എ കെ ജി സെന്ററിനെതിരെയുള്ള സ്‌ഫോടക വസ്തു അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സി പി എം നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എകെജി സെന്ററിന് നേരെ നടന്ന ബോംബേറ് കെപിസിസി അധ്യക്ഷനായ കെ സുധാകരന്റെ അറിവോടെയാണെന്ന് എംവി ജയരാജന്‍ ആരോപിച്ചു.
ഡിസിസി ഓഫിസില്‍ ബോംബ് നിര്‍മിച്ച വ്യക്തിയാണ് കെപിസിസി അധ്യക്ഷനെന്നും കെപിസിസി അധ്യക്ഷനായപ്പോള്‍ സുധാകരന്‍ ബോംബ് രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും എംവി ജയരാജന്‍ പറഞ്ഞു.
കെ സുധാകരന് വട്ട് തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇക്കാര്യം കോണ്‍ഗ്രസില്‍ കുറച്ച് നേതാക്കള്‍ക്ക് മാത്രമേ അറിയൂ. രാഹുല്‍ ഗാന്ധിയെ ഇ ഡി വേട്ടയാടിയപ്പോള്‍ തോട്ടിന്റെ കരയില്‍ പോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു.
തീക്കളി തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. ജനങ്ങളെ അണിനിരത്തി നേരിടും സംയമനം ബലഹീനതയായി കാണരുതെന്നും ജയരാജന്‍ മുന്നറിയിപ്പു നല്‍കി.
Keywords: MV Jayarajan Criticized K Sudhakaran, Kannur, News, Politics, K.Sudhakaran, CPM, KPCC, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.