SWISS-TOWER 24/07/2023

Complaint | നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതക കേസിലെ പ്രതികള്‍ അബൂദബിയിലും 2 പേരെ കൊലപ്പെടുത്തിയെന്ന് പരാതി

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ ശൈബിന്റെ സംഘം അബൂദബിയിലും രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് പരാതി. താമരശ്ശേരി സ്വദേശി ഹാരിസിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് റിപോര്‍ട്.  

പൊലീസ് പറയുന്നതിങ്ങനെ: 2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ശാബാ ശെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ശൈബിന്‍ അശ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂറിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ട് വന്നശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. 
Aster mims 04/11/2022

Complaint | നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതക കേസിലെ പ്രതികള്‍ അബൂദബിയിലും 2 പേരെ കൊലപ്പെടുത്തിയെന്ന് പരാതി


ഒന്നേ കാല്‍ വര്‍ഷത്തോളം നിലമ്പൂരിലെ വീട്ടില്‍ തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ ചികിത്സാ രഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദനത്തിനിടെയാണ് ശാബാ ശെരീഫ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തില്‍ നിന്നും ചാലിയാറിലേക്ക് എറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. അജ്മല്‍, ചീര ശെഫീഖ്, ശെബീബ് റഹ്മാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Keywords:  News,Kerala,State,Thiruvananthapuram,Murder case,Police,Crime, Killed,Complaint, Gulf,Abu Dhabi, Murder of a traditional healer in Nilambur; Accused also killed two people in Abu Dhabi


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia